മലമൂത്ര വിസർജനം ശുദ്ധീകരിക്കുന്നതിന് നിയ്യത് നിബന്ധനയില്ല. നാല് മദ്ഹബുകളും പൊതുവെ യോജിച്ച വിഷയമാണിത്. ഇക്കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമാണുള്ളത് എന്നു വരെ ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. [1]
ഇമാം മാവർദി -رَحِمَهُ اللَّهُ- പറഞ്ഞു: “നജസ് നീക്കുന്നതിന് നിയ്യത് ആവശ്യമില്ലെന്നതിൽ പണ്ഡിതന്മാർ ഇജ്മാഇലായിരിക്കുന്നു.” (അൽ ഹാവീ അൽ-കബീർ: 1/87)
ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “മലമൂത്ര വിസർജനത്തിൽ നിയ്യത് പരിഗണിക്കേണ്ടതുണ്ട് എന്ന ശാഫിഈ ഹമ്പലീ മദ്ഹബുകളിലെ ചിലരുടെ അഭിപ്രായം മുൻപ് സ്ഥിരപ്പെട്ടു കഴിഞ്ഞ ഇജ്മാഇന് വിരുദ്ധമാണ്. അതോടൊപ്പം മദ്ഹബിലെ ഇമാമീങ്ങളുടെ തന്നെ അഭിപ്രായത്തിനും അത് എതിരാകുന്നു.” (മജ്മൂഉൽ ഫതാവാ: 21/477)
[1] الحنفية: لعناية للبابرتي: 1/32، وينظر: أحكام القرآن للجصَّاص: 1/244.
المالكية: المُعتَمَد عندهم وجوبُ النِّيةِ في الاستنجاءِ مِنَ المَذيِ. حاشية الدسوقي: 1/78، 112، حاشية العدوي: 1/218.
الشافعية: المجموع للنووي: 1/311، وينظر: الحاوي الكبير للماوردي: 1/87.
الحنابلة: المبدع لابن مفلح الحفيد: 1/117، كشاف القناع للبهوتي: 1/181.