മലമൂത്ര വിസർജനങ്ങൾ വൃത്തിയാക്കാൻ രണ്ട് വഴികൾ ഇസ്ലാമിൽ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഒന്ന്: ഇസ്തിൻജാഅ് (الاسْتِنْجَاءُ): വെള്ളം കൊണ്ട് മല മൂത്ര വിസർജ്യങ്ങൾ ശുദ്ധീകരിക്കുന്നതിനാണ് പൊതുവെ ഇസ്തിൻജാഅ് എന്ന് പറയുക. മുറിച്ചു നീക്കുക എന്ന അർത്ഥമുള്ള ‘നജ്വ്’ (النَّجْوُ) എന്ന പദത്തിൽ നിന്നാണ് ഈ വാക്ക് വന്നിട്ടുള്ളത്. വെള്ളം കൊണ്ട് തന്റെ ശരീരത്തിലുള്ള മാലിന്യം മുറിച്ചു മാറ്റുന്നതു പോലെ ശുദ്ധീകരിക്കുന്നതിനാലാണ് ഈ പേര് പറയപ്പെട്ടത് എന്ന് അഭിപ്രായമുണ്ട്.
രണ്ട്: ഇസ്തിജ്മാർ (الاسْتِجْمَارُ): കല്ലു കൊണ്ടോ മറ്റോ മലമൂത്ര വിസർജ്യങ്ങൾ ശുദ്ധീകരിക്കുന്നതിനാണ് ഇസ്തിജ്മാർ എന്ന് പറയുക. കല്ലുകൾ എന്ന അർത്ഥമുള്ള ‘ജിമാർ’ (الجِمَارُ) എന്ന പദത്തിൽ നിന്നാണ് ഈ വാക്ക് വന്നിട്ടുള്ളത്. [1]
[1] تحرير ألفاظ التنبيه للنووي: ص: 36، وقال ابن عثيمين: الفَرقُ بينهما: أنَّ الاستنجاءَ بالماءِ، والاستجمارَ بالحَجَرِ ونحوه. [الشرح الممتع: 1/122]