നഖത്തിനടിയിൽ വളരെ കുറച്ച് ചെളിയും മാലിന്യവും മാത്രമേ ഉള്ളൂവെങ്കിൽ അത് വുദു ശരിയാകുന്നതിന് തടസ്സമല്ല. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. [1]

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “വെള്ളം എത്തുന്നത് തടയുന്ന -വളരെ കുറഞ്ഞ അളവിലുള്ള- എന്തും ഈ പറഞ്ഞതിന് സമാനമാണ്. ഉദാഹരണത്തിന് വളരെ കുറച്ച് രക്തമോ, (കുഴച്ച) മാവോ വുദു ഇല്ലാതെയാക്കില്ല.” (ഫതാവാൽ കുബ്റാ: 5/303)

ഇപ്രകാരം ഇളവ് ഈ വിഷയത്തിൽ നൽകപ്പെടാൻ രണ്ട് കാരണങ്ങളുണ്ട്.

1- വളരെ കുറച്ച് മാലിന്യം വെള്ളം തൊലിയിലേക്ക് എത്തുന്നത് -പൊതുവെ- തടയില്ല.

2- തീരെ കുറച്ച് മാലിന്യം വൃത്തിയാക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുക എന്നത് പ്രയാസകരമാണ്. ഇസ്‌ലാമിലെ വിധിവിലക്കുകളിൽ ഇത്തരം കാര്യങ്ങളിൽ പൊതുവെ ഇളവ് നൽകാറുണ്ട്.

എന്നാൽ ഇത്രയും പറഞ്ഞത് നജസല്ലാത്ത മാലിന്യങ്ങളെ കുറിച്ചാണ്. എന്നാൽ നജസായ എന്തെങ്കിലും നഖത്തിന് ഇടയിൽ ഉണ്ടെങ്കിൽ അത് ശുദ്ധീകരിച്ച ശേഷമാണ് നിസ്കരിക്കേണ്ടത്. ഉദാഹരണത്തിന് മല വിസർജനത്തിന് ശേഷം നഖത്തിനിടയിൽ നജസ് പറ്റിപ്പിടിച്ചിട്ടുണ്ട് എങ്കിൽ അത് വൃത്തിയാക്കുക എന്നത് നിർബന്ധമാണ്. [2]

[1]  الحنفية -مع أنهم لم يفرقوا بين الكثير والقليل-: البحر الرائق لابن نجيم (1/49)، الفتاوى الهندية (1/4)، حاشية الطحطاوي (ص: 41).

المالكية: مواهب الجليل للحطاب (1/291) الشرح الكبير للشيخ الدردير وحاشية الدسوقي (1/88)، وينظر: الفواكه الدواني للنفراوي (1/363).

الحنابلة: المبدع لبرهان الدين ابن مفلح (1/90، 91)، كشاف القناع للبهوتي (1/97).

واختار هذا القول من الشافعية الغزالي: إحياء علوم الدين (1/141)

[2]  ابن حجر: فتح الباري (10/345).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: