8
إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ ﴿٨﴾
തീർച്ചയായും നിന്റെ റബ്ബിങ്കലേക്കാണ് മടക്കം.
തഫ്സീർ മുഖ്തസ്വർ :
إِنَّ إِلَى رَبِّكَ -أَيُّهَا الإِنْسَانُ- الرُّجُوعَ يَوْمَ القِيَامَةِ فَيُجَازِي كُلًّا بِمَا يَسْتَحِقُّهُ.
ഹേ മനുഷ്യാ! തീർച്ചയായും നിന്റെ രക്ഷിതാവിങ്കലേക്കാണ് അന്ത്യനാളിൽ മടങ്ങാനുള്ളത്. അന്ന് അവൻ എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുന്നതാണ്.