18
سَنَدْعُ الزَّبَانِيَةَ ﴿١٨﴾

നാം ‘സബാനിയ’ത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.

തഫ്സീർ മുഖ്തസ്വർ :

سَنَدْعُو نَحْنُ خَزَنَةَ جَهَنَّمَ مِنَ المَلَائِكَةِ الغِلَاظِ الذِّينَ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ، وَيَفْعَلُونَ مَا يُؤْمَرُونَ، فَلْيَنْظُرْ أَيُّ الفَرِيقَيْنِ أَقْوَى وَأَقْدَرُ.

നരകത്തിന്റെ കാവൽക്കാരായ, പരുഷരായ (സബാനിയതിൻ്റെ) മലക്കുകളെ നാം വിളിക്കാം. അല്ലാഹുവിന്റെ ഒരു കൽപ്പനയും ധിക്കരിക്കാത്ത, കൽപ്പിക്കപ്പെട്ടത് പ്രാവർത്തികമാക്കുന്ന മലക്കുകൾ… അവൻ്റെ അനുചരന്മാരോ നമ്മുടെ മലക്കുകളോ; രണ്ട് കൂട്ടരിൽ ആരാണ് കൂടുതൽ ശക്തിയും കഴിവുമുള്ളവരെന്ന് അവൻ നോക്കട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: