3
اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾
നീ വായിക്കുക നിന്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
തഫ്സീർ മുഖ്തസ്വർ :
اقْرَأْ -أَيُّهَا الرَّسُولُ- مَا يُوحِيهِ اللَّهُ إِلَيْكَ، وَرَبُّكَ الأَكْرَمُ الذِّي لَا يُدَانِي كَرَمَهُ كَرِيمٌ، فَهُوَ كَثِيرُ الجُودِ وَالإِحْسَانِ.
അല്ലാഹുവിന്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്നത് നീ വായിക്കുക! നിന്റെ രക്ഷിതാവാകട്ടെ, ഏറ്റവും ഔദാര്യമുള്ളവനാകുന്നു; അവനോളം ഔദാര്യമുള്ള മറ്റൊരാളുമില്ല തന്നെ. അവൻ ധാരാളം നന്മ ചൊരിയുന്നവനും ഉദാരതയുള്ളവനുമാകുന്നു.