12
أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ ﴿١١﴾ أَوْ أَمَرَ بِالتَّقْوَىٰ ﴿١٢
അദ്ദേഹം (മുഹമ്മദ് നബി -ﷺ-) സന്മാർഗത്തിലാണ് (നിലകൊള്ളുന്നത്) എങ്കിലോ? അല്ലെങ്കിൽ സൂക്ഷ്മത കൈക്കൊള്ളാനാണ് അദ്ദേഹം കല്പിച്ചിരിക്കുന്നതെങ്കിലോ?
തഫ്സീർ മുഖ്തസ്വർ :
أَرَأَيْتَ إِنْ كَانَ هَذَا المَنْهِيَّ عَلَى هُدًى وَبَصِيرَةٍ مِنْ رَبِّهِ؟! أَوْ كَانَ يَأْمُرُ النَّاسَ بِتَقْوَى اللَّهِ بِامْتِثَالِ أَوَامِرِهِ وَاجْتِنَابِ نَوَاهِيهِ، أَيُنْهَى مَنْ كَانَ هَذَا شَأْنُهُ؟!
(നിസ്കരിക്കുന്നതിൽ നിന്ന്) വിലക്കപ്പെടുന്ന ഇദ്ദേഹം തന്റെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗത്തിലും ഉറച്ച ബോധ്യത്തിലുമാണ് നിലകൊള്ളുന്നതെങ്കിലോ?
അല്ലെങ്കിൽ ജനങ്ങളോട് അല്ലാഹുവിന്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവന്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കണമെന്നാണ് അദ്ദേഹം കൽപ്പിക്കുന്നതെങ്കിലോ? അത്തരമൊരാൾ വിലക്കപ്പെടുകയോ?!