9
فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ ﴿٩﴾
അതിനാൽ ഉപദേശം ഫലപ്പെടുന്നുവെങ്കിൽ നീ ഉപദേശിച്ചു കൊള്ളുക.
തഫ്സീർ മുഖ്തസ്വർ :
فَعِظْ النَّاسَ بِمَا نُوحِيهِ إِلَيْكَ مِنَ القُرْآنِ، وَذَكِّرْهُمْ مَا دَامَتِ الذِّكْرَى مَسْمُوعَةً.
അതിനാൽ ഈ ഖുർആൻ കൊണ്ട് നീ ജനങ്ങളെ ഉപദേശിക്കുക. ഉദ്ബോധനം കേൾക്കുന്നിടത്തോളം നീ അവരെ ഉണർത്തി കൊണ്ടിരിക്കുകയും ചെയ്യുക.