17
وَالْآخِرَةُ خَيْرٌ وَأَبْقَىٰ ﴿١٧﴾

പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനിൽക്കുന്നതും.

തഫ്സീർ മുഖ്തസ്വർ :

وَلَلْآْخِرَةُ خَيْرٌ وَأَفْضَلُ مِنَ الدُّنْيَا وَمَا فِيهَا مِنْ مُتَعٍ وَلَذَّاتٍ وَأَدْوَمُ؛ لِأَنَّ مَا فِيهَا مِنْ نَعِيمٍ لَا يَنْقَطِعُ أَبَدًا.

പരലോകമാകുന്നു ഇഹലോകത്തെക്കാളും അതിലുള്ള എല്ലാ ആസ്വാദനങ്ങളെക്കാളും വിഭവങ്ങളെക്കാളും നല്ലതും നിലനിൽക്കുന്നതും. കാരണം അവിടെയുള്ള സുഖാനുഭൂതികൾ ഒരിക്കലും നിലച്ചു പോകുന്നതല്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: