6
إِلَّا مَا شَاءَ اللَّـهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ ﴿٧﴾

അല്ലാഹു ഉദ്ദേശിച്ചതൊഴികെ; തീർച്ചയായും അവൻ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.

തഫ്സീർ മുഖ്തസ്വർ :

إِلَّا مَا شَاءَ اللَّهُ أَنْ تَنْسَاهُ مِنْهُ لِحِكْمَةٍ، إِنَّهُ سُبْحَانَهُ يَعْلَمُ مَا يُعْلَنُ وَمَا يُخْفَى، لَا يَخْفَى عَلَيْهِ شَيْءٌ مِنْ ذَلِكَ.

നീ മറക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചവയൊഴികെ; (അത് താങ്കൾ മറക്കും). അപ്രകാരം മറന്നു പോകുന്നതിൽ അല്ലാഹുവിന് അവൻ്റേതായ ഉദ്ദേശമുണ്ടായിരിക്കുന്നതാണ്. തീർച്ചയായും അല്ലാഹു പരസ്യമാക്കപ്പെടുന്നതും രഹസ്യമാക്കപ്പെടുന്നതും അറിയുന്നു. അവന് ഒന്നും തന്നെ അവ്യക്തമാവുന്നതല്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: