6
سَنُقْرِئُكَ فَلَا تَنسَىٰ ﴿٦﴾
നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
തഫ്സീർ മുഖ്തസ്വർ :
سَنُقْرِئُكَ -أَيُّهَا الرَّسُولُ- القُرْآنَ، وَنَجْمَعُهُ فِي صَدْرِكَ وَلَنْ تَنْسَاهُ، فَلَا تُسَابِقْ جِبْرِيلَ فِي القِرَاءَةِ كَمَا كُنْتَ تَفْعَلُ حِرْصًا عَلَى أَلَّا تَنْسَاهُ.
നിനക്ക് നാം ഖുർആൻ പാരായണം ചെയ്തു തരാം; നീ മറന്നു പോകാത്ത നിലയിൽ അത് നിൻ്റെ ഹൃദയത്തിൽ നാം ഒരുമിപ്പിക്കുന്നതാണ്. അതിനാൽ ജിബ്‌രീൽ ഖുർആൻ കേൾപ്പിച്ചു തരുമ്പോൾ അദ്ദേഹത്തിൻ്റെ പാരായണത്തോടൊപ്പം ഓതാൻ ധൃതി കാണിക്കേണ്ടതില്ല. ഖുർആൻ മറന്നു പോകാതിരിക്കാൻ വേണ്ടി നബി -ﷺ- അപ്രകാരം ചെയ്യാറുണ്ടായിരുന്നു.