3
وَالَّذِي قَدَّرَ فَهَدَىٰ ﴿٣﴾
വ്യവസ്ഥ നിർണയിച്ചു മാർഗദർശനം നൽകിയവനായ (നിങ്ങളുടെ റബ്ബ്).
തഫ്സീർ മുഖ്തസ്വർ :
وَالذِّي قَدَّرَ الخَلَائِقَ أَجْنَاسَهَا وَأَنْوَاعَهَا وَصِفَاتَهَا، وَهَدَى كُلَّ مَخْلُوقٍ إِلَى مَا يُنَاسِبُهُ وَيُوَائِمُهُ.
സൃഷ്ടികളുടെ ഇനങ്ങളും തരങ്ങളും വിശേഷണങ്ങളും കൃത്യമാക്കുകയും, ഓരോ സൃഷ്ടിയെയും അതിന് യോജിച്ചതും ഇണങ്ങുന്നതുമായ വഴിയിലേക്ക് മാർഗദർശനം നൽകുകയും ചെയ്തവൻ.