16
بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا ﴿١٦﴾
പക്ഷെ, നിങ്ങൾ ഐഹികജീവിതത്തിന്ന് കൂടുതൽ പ്രാധാന്യം നല്കുന്നു.
തഫ്സീർ മുഖ്തസ്വർ :
بَلْ تُقَدِّمُونَ الحَيَاةَ الدُّنْيَا، وَتُفَضِّلُونَهَا عَلَى الآخِرَةِ عَلَى مَا بَيْنَهُمَا مِنْ تَفَاوُتٍ عَظِيمٍ.
പക്ഷേ, നിങ്ങൾ ഇഹലോകജീവിതത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നത്. അതിനാണ് പരലോകത്തെക്കാൾ കൂടുതൽ ശ്രേഷ്ഠത കൽപ്പിക്കുന്നതും. എന്നാൽ അവക്ക് രണ്ടിനുമിടയിലാകട്ടെ, വലിയ അന്തരമുണ്ട് താനും.