11
وَيَتَجَنَّبُهَا الْأَشْقَى ﴿١١﴾

ഏറ്റവും നിർഭാഗ്യവാനായിട്ടുള്ളവൻ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

وَيَبْتَعِدُ عَنِ المَوْعِظَةِ وَيَنْفِرُ مِنْهَا الكَافِرُ؛ لِأَنَّهُ أَشَدُّ النَّاسِ شَقَاءً فِي الآخِرَةِ لِدُخُولِهِ فِي النَّارِ.

(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവൻ ഉപദേശങ്ങളിൽ നിന്ന് അകന്നു പോകുന്നതാണ്. അന്ത്യനാളിൽ നരകത്തിൽ പ്രവേശിക്കുന്നതിനാൽ തന്നെ മനുഷ്യരിൽ ഏറ്റവും ദൗർഭാഗ്യവാനും അവനത്രെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: