6-9
يَوْمَ تَرْجُفُ الرَّاجِفَةُ ﴿٦﴾ تَتْبَعُهَا الرَّادِفَةُ ﴿٧﴾ قُلُوبٌ يَوْمَئِذٍ وَاجِفَةٌ ﴿٨﴾ أَبْصَارُهَا خَاشِعَةٌ ﴿٩﴾

(6) ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.

(7) അതിനെ തുടർന്ന് അതിൻ്റെ പിന്നാലെ മറ്റൊന്നും.

(8) ചില ഹൃദയങ്ങൾ അന്നു വിറച്ചു കൊണ്ടിരിക്കും.

(9) അവയുടെ കണ്ണുകൾ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.

തഫ്സീർ മുഖ്തസ്വർ :

(6) يَوْمَ تَهْتَزُّ الأَرْضُ عِنْدَ النَّفْخَةِ الأُولَى.

(7) تَتْبَعُ هَذِهِ النَّفْخَةَ نَفْخَةٌ ثَانِيَةٌ.

(8) قُلُوبُ بَعْضِ النَّاسِ فِي ذَلِكَ اليَوْمِ خَائِفَةٌ.

(9) يَظْهَرُ عَلَى أَبْصَارِهَا أَثَرُ الذِّلَّةِ.

(6) ഒന്നാമത് കാഹളത്തിൽ ഊതപ്പെടുമ്പോൾ ഭൂമി നടുങ്ങിവിറക്കുന്ന ആ ദിവസം.

(7) ഒന്നാമത്തെ കാഹളമൂത്തിനെ പിന്തുടർന്നു കൊണ്ട് രണ്ടാമതും കാഹളത്തിൽ ഊതപ്പെടും.

(8) ചില മനുഷ്യരുടെ ഹൃദയങ്ങൾ അന്നേ ദിവസം ഭയന്നു വിറച്ചു കൊണ്ടിരിക്കും.

(9) അവരുടെ കണ്ണുകളിൽ അപമാനത്തിൻ്റെ അടയാളങ്ങൾ പ്രകടമാകും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: