10-14
يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ ﴿١٠﴾ أَإِذَا كُنَّا عِظَامًا نَّخِرَةً ﴿١١﴾ قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ ﴿١٢﴾ فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ ﴿١٣﴾ فَإِذَا هُم بِالسَّاهِرَةِ ﴿١٤﴾

(10) അവർ പറയുന്നു: നാം (നമ്മുടെ) മുൻസ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?

(11) നാം ജീർണ്ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)

(12) അവർ പറഞ്ഞു: അങ്ങനെയാണെങ്കിൽ നഷ്ടകരമായ ഒരു മടക്കമായിരിക്കും അത്.

(13) അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.

(14) അപ്പോഴതാ അവർ ഭൂമുഖത്തെത്തിക്കഴിഞ്ഞു.

തഫ്സീർ മുഖ്തസ്വർ :

(10) وَكَانُوا يَقُولُونَ: هَلْ نَرْجِعُ إِلَى الحَيَاةِ بَعْدَ أَنْ مُتْنَا؟!

(11) أَإِذَا كُنَّا عِظَامًا بَالِيَةً فَارِغَةً نَرْجِعُ بَعْدَ ذَلِكَ؟!

(12) قَالُوا: إِذَا رَجَعْنَا تَكُونُ تِلْكَ الرَّجْعَةُ خَاسِرَةً، مَغْبُونًا صَاحِبُهَا.

(13) أََمْرُ البَعْثِ يَسِيرٌ، فَإِنَّمَا هِيَ صَيْحَةٌ وَاحِدَةٌ مِنْ المَلَكِ المُوَكَّلِ بِالنَّفْخِ.

(14) فَإِذَا الجَمِيعُ أَحْيَاءً عَلَى وَجْهِ الأَرْضِ بَعْدَ أَنْ كَانُوا أَمْوَاتًا فِي بَطْنِهَا.

(10) അവർ പറയാറുണ്ടായിരുന്നു: നാം മരിച്ചതിന് ശേഷം ജീവിതത്തിലേക്ക് വീണ്ടും മടങ്ങുകയോ?!

(11) നുരുമ്പിയ, പൊള്ളയായ എല്ലുകളായി മാറിയതിന് ശേഷവും (ജീവിതത്തിലേക്ക്) ഒരു മടക്കമെന്നോ?

(12) അവർ പറഞ്ഞു: (ജീവിതത്തിലേക്ക്) വീണ്ടും നാം മടങ്ങിപ്പോവുകയാണെങ്കിൽ നഷ്ടം നിറഞ്ഞ, പരാജിതമായ ഒരു മടക്കം തന്നെയായിരിക്കും അത്.

(13) പുനരുത്ഥാനത്തിൻ്റെ കാര്യം (അല്ലാഹുവിന്) വളരെ നിസ്സാരമാണ്. കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ഒരു തവണ അതിൽ ഊതേണ്ട (താമസം മാത്രമേ അതിനുള്ളൂ).

(14) അപ്പോഴതാ ഭൂമിക്കടിയിൽ മരിച്ചു കിടന്നിരുന്നവരെല്ലാം അതിന് മുകളിൽ ജീവനുള്ളവരായി (ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ടിരിക്കുന്നു).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: