20-26
فَأَرَاهُ الْآيَةَ الْكُبْرَىٰ ﴿٢٠﴾ فَكَذَّبَ وَعَصَىٰ ﴿٢١﴾ ثُمَّ أَدْبَرَ يَسْعَىٰ ﴿٢٢﴾ فَحَشَرَ فَنَادَىٰ ﴿٢٣﴾ فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ﴿٢٤﴾ فَأَخَذَهُ اللَّـهُ نَكَالَ الْآخِرَةِ وَالْأُولَىٰ ﴿٢٥﴾ إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ ﴿٢٦﴾

(20) അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തു.

(21) അപ്പോൾ അവൻ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.

(22) പിന്നെ, അവൻ എതിർ ശ്രമങ്ങൾ നടത്തുവാനായി പിന്തിരിഞ്ഞു പോയി.

(23) അങ്ങനെ അവൻ (തൻ്റെ ആളുകളെ) ഒരുമിച്ചു കൂട്ടി. എന്നിട്ടു വിളംബരം ചെയ്തു:

(24) ഞാൻ നിങ്ങളുടെ അത്യുന്നതനായ റബ്ബാകുന്നു എന്ന് അവൻ പറഞ്ഞു.

(25) അപ്പോൾ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷക്കായി അല്ലാഹു അവനെ പിടികൂടി.

(26) തീർച്ചയായും അതിൽ ഭയപ്പെടുന്നവർക്ക് ഒരു ഗുണപാഠമുണ്ട്.

തഫ്സീർ മുഖ്തസ്വർ :

(20) فَأَظْهَرَ لَهُ مُوسَى عَلَيْهِ السَّلَامُ العَلَامَةَ العُظْمَى الدَّالَّةَ عَلَى أَنَّهُ رَسُولٌ مِنْ رَبِّهِ، وَهِيَ اليَدُ وَالعَصَا.

(21) فَمَا كَانَ مِنْ فِرْعَوْنَ إِلَّا أَنَّهُ كَذَّبَ بِهَذِهِ العَلَامَةِ، وَعَصَى مَا أَمَرَهُ بِهِ مُوسَى عَلَيْهِ السَّلَامُ.

(22) ثُمَّ أَعْرَضَ عَنِ الإِيمَانِ بِمَا جَاءَ بِهِ مُوسَى.

(23) وَرَجَعَ يَجْمَعُ جُنُودَهُ لِمُغَالَبَةِ مُوسَى، فَنَادَى قَوْمَهُ قَائِلًا:

(24) أَنَا رَبُّكُمْ الأَعْلَى، فَلَا طَاعَةَ لِغَيْرِي عَلَيْكُمْ.

(25) فَأَخَذَهُ اللَّهُ فَعَاقَبَهُ فِي الدُّنْيَا بِالغَرْقِ فِي البَحْرِ، وَعَاقَبَهُ فِي الآخِرَةِ بِإِدْخَالِهِ فِي أَشَدِّ العَذَابِ.

(26) إِنَّ فِيمَا عَاقَبْنَا بِهِ فِرْعَوْنَ فِي الدُّنْيَا وَالآخِرَةِ لَمَوْعِظَةً لِمَنْ يَخْشَى اللَّهَ؛ فَهُوَ الذِّي يَنْتَفِعُ بِالمَوَاعِظِ.

(20) അങ്ങനെ മൂസാ -عَلْيْهِ السَّلَامُ- അദ്ദേഹം അല്ലാഹുവിൽ നിന്നുള്ള ദൂതനാണ് എന്നതിനുള്ള മഹത്തരമായ ആ ദൃഷ്ടാന്തം ഫിർഔനിന് കാണിച്ചു കൊടുത്തു. പുറത്തെടുക്കുമ്പോൾ അദ്ദേഹത്തിൻ്റെ കൈ പ്രകാശിക്കുന്നു എന്നതും, താഴെയിട്ടാൽ വടി സർപ്പമാകുന്നു എന്നതുമായിരുന്നു ദൃഷ്ടാന്തങ്ങൾ.

(21) എന്നാൽ ഫിർഔൻ ആ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, മൂസായുടെ കൽപ്പന ധിക്കരിക്കുകയും മാത്രമാണ് ചെയ്തത്.

(22) മൂസാ കൊണ്ടു വന്നതിൽ വിശ്വസിക്കുന്നതിൽ നിന്ന് അവൻ തിരിഞ്ഞു കളഞ്ഞു.

(23) മൂസായെ പരാജയപ്പെടുത്തുന്നതിനായി തൻ്റെ സൈന്യത്തെ ഒരുമിച്ചു കൂട്ടുന്നതിനായി അവൻ മടങ്ങിപ്പോയി. അവൻ തൻ്റെ ജനങ്ങളെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു:

(24) ഞാനാകുന്നു ഉന്നതനായ നിങ്ങളുടെ രക്ഷിതാവ്. എന്നെയല്ലാതെ മറ്റാരെയും നിങ്ങൾ അനുസരിക്കേണ്ടതില്ല.

(25) അപ്പോൾ അല്ലാഹു അവനെ പിടികൂടി. സമുദ്രത്തിൽ മുക്കിക്കൊന്നു കൊണ്ട് ഇഹലോകത്തും, ഏറ്റവും കഠിനമായ ശിക്ഷയിൽ പ്രവേശിപ്പിച്ചു കൊണ്ട് പരലോകത്തും അവനെ അല്ലാഹു ശിക്ഷിച്ചു.

(26) ഫിർഔനിന് ഇഹലോകത്തും പരലോകത്തും നാം നൽകിയ ശിക്ഷയിൽ അല്ലാഹുവിനെ ഭയക്കുന്നവർക്ക് തീർച്ചയായും പാഠമുണ്ട്. ഉപദേശങ്ങൾ ഫലപ്പെടുക അത്തരക്കാർക്ക് തന്നെയാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: