(34) എന്നാൽ ആ മഹാ വിപത്ത് വരുന്ന സന്ദർഭം.
(35) അതായതു മനുഷ്യൻ താൻ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓർമ്മിക്കുന്ന ദിവസം.
(36) കാണുന്നവർക്ക് വേണ്ടി നരകം വെളിവാക്കപ്പെടും.
(37) (അന്ന്) ആർ അതിരുകവിയുകയും,
(38) ഇഹലോകജീവിതത്തിനു കൂടുതൽ പ്രാധാന്യം നല്കുകയും ചെയ്തുവോ,
(39) (അവന്ന്) നരകം തന്നെയാണ് സങ്കേതം.
(40) എന്നാൽ ഏതൊരാൾ തൻ്റെ റബ്ബിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുമെന്നതിനെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ; സ്വർഗം തന്നെയായിരിക്കും അവൻ്റെ സങ്കേതം.
(41) എന്നാൽ ഏതൊരാൾ തൻ്റെ റബ്ബിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുമെന്നതിനെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ; സ്വർഗം തന്നെയായിരിക്കും അവൻ്റെ സങ്കേതം.
(34) فَإِذَا جَاءَتِ النَّفْخَةُ الثَّانِيَةُ التِّي تَغْمَرُ كُلَّ شَيْءٍ بِهَوْلِهَا، وَقَامَتْ القِيَامَةُ.
(35) يَوْمَ تَجِيءُ يَتَذَكَّرُ الإِنْسَانُ مَا قَدَّمَ مِنْ عَمَلٍ، خَيْرًا كَانَ أَوْ شَرًّا.
(36) وَجِيءَ بِجَهَنَّمَ وَأُظْهِرَتْ عِيَانًا لِمَنْ يُبْصِرُهَا.
(37) فَأَمَّا مَنْ تَجَاوَزَ الحَدَّ فِي الضَّلَالِ.
(38) وَفَضَّلَ الحَيَاةَ الدُّنْيَا الفَانِيَةَ عَلَى الحَيَاةِ الأُخْرَى البَاقِيَةِ.
(39) فَإِنَّ النَّارَ هِيَ مُسْتَقَرُّهُ الذِّي يَأْوِي إِلَيْهِ.
(40) وَأَمَّا مَنْ خَافَ قِيَامَهُ بَيْنَ يَدَيْ رَبِّهِ، وَكَفَّ نَفْسَهُ عَنِ اتِّبَاعِ مَا تَهْوَاهُ مِمَّا حَرَّمَهُ اللَّهُ، فَإِنَّ الجَنَّةَ هِيَ مُسْتَقَرُّهُ الذِّي يَأْوِي إِلَيْهِ.
(41) وَأَمَّا مَنْ خَافَ قِيَامَهُ بَيْنَ يَدَيْ رَبِّهِ، وَكَفَّ نَفْسَهُ عَنِ اتِّبَاعِ مَا تَهْوَاهُ مِمَّا حَرَّمَهُ اللَّهُ، فَإِنَّ الجَنَّةَ هِيَ مُسْتَقَرُّهُ الذِّي يَأْوِي إِلَيْهِ.
(34) എന്നാൽ ഭയാനകത കൊണ്ട് സർവ്വതിനെയും മൂടുന്ന രണ്ടാമത്തെ കാഹളമൂത്ത് വരികയും, അന്ത്യനാൾ സംഭവിക്കുകയും ചെയ്താൽ.
(35) ആ ദിവസം വന്നു കഴിഞ്ഞാൽ മനുഷ്യൻ മുൻപ് ചെയ്തു വെച്ച ഓരോ പ്രവർത്തനവും -നന്മകളും തിന്മകളുമെല്ലാം- ഓർക്കുന്നതാണ്.
(36) നരകം കൊണ്ടുവരപ്പെടുകയും, കാണുന്നവർക്ക് വേണ്ടി കൺമുന്നിൽ അത് പ്രദർശിക്കപ്പെടുകയും ചെയ്യും.
(37) എന്നാൽ ആരെങ്കിലും വഴികേടിൽ പ്രവേശിച്ചു കൊണ്ട് അതിരുകവിയുകയും,
(38) നശ്വരമായ ഇഹലോക ജീവിതത്തിന് ശാശ്വതമായ പാരത്രിക ജീവിതത്തെക്കാൾ പ്രാധാന്യം നൽകുകയും ചെയ്തുവോ;
(39) തീർച്ചയായും നരകം തന്നെയാണ് അവന് മടങ്ങിച്ചെല്ലാനുള്ള അവൻ്റെ വാസസ്ഥലം.
(40) എന്നാൽ ആർ തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.
(41) എന്നാൽ ആർ തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.