(27) നിങ്ങളാണോ സൃഷ്ടിക്കപ്പെടാൻ കൂടുതൽ പ്രയാസമുള്ളവർ. അതല്ല; ആകാശമാണോ? അതിനെ അവൻ നിർമ്മിച്ചിരിക്കുന്നു.
(28) അതിൻ്റെ വിതാനം അവൻ ഉയർത്തുകയും, അതിനെ അവൻ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
(29) അതിലെ രാത്രിയെ അവൻ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവൻ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
(30) അതിനു ശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു.
(31) ഭൂമിയിൽ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവൻ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
(32) പർവ്വതങ്ങളെ അവൻ ഉറപ്പിച്ചു നിർത്തുകയും ചെയ്തിരിക്കുന്നു.
(33) നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്.
(27) أَإِيجَادُكُمْ عَلَى اللَّهِ -أَيُّهَا المُكَذِّبُونَ بِالبَعْثِ- أَصْعَبُ، أَمْ إِيجَادُ السَّمَاءِ التِّي بَنَاهَا؟!
(28) جَعَلَ سَمْتَهَا فِي جِهَةِ العُلُوِّ رَفِيعًا، فَجَعَلَهَا مُسْتَوِيَةً، لَا فُطُورَ فِيهَا وَلَا شُقُوقَ وَلَا عَيْبَ.
(29) وَأَظْلَمَ لَيْلَهَا إِذَا غَرَبَتْ شَمْسُهَا، وَأَظْهَرَ نَورَهَا إِذَا أَشْرَقَتْ.
(30) وَالأَرْضَ بَعْدَ أَنْ خَلَقَ السَّمَاءَ بَسَطَهَا، وَأَوْدَعَ فِيهَا مَنَافِعَهَا.
(31) أَخْرَجَ مِنْهَا مَاءَهَا عُيُونًا تَجْرِي، وَأَنْبَتَ فِيهَا مِنَ النَّبَاتِ مَا تَرْعَاهُ الدَّوَابُ.
(32) وَالجِبَالَ جَعَلَهَا ثَابِتَةً عَلَى الأَرْضِ.
(33) كُلُّ ذَلِكَ مَنَافِعَ لَكُمْ -أَيُّهَا النَّاسُ- وَلِأَنْعَامِكُمْ، فَالذِّي خَلَقَ هَذَا كُلَّهُ لَا يَعْجُزُ عَنْ إِعَادَةِ خَلْقِهِمْ مِنْ جَدِيدٍ.
(27) പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! നിങ്ങളെ സൃഷ്ടിക്കുക എന്നതാണോ അതല്ല, ആകാശങ്ങളെ സൃഷ്ടിക്കുക എന്നതാണോ അല്ലാഹുവിന് പ്രയാസകരം. ആകാശത്തെയാകട്ടെ, അവൻ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.
(28) ആകാശങ്ങളുടെ വിതാനം അവൻ ഉന്നതിയിൽ ഉയർത്തുകയും, അവയെ സമമായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഒരു വിടവോ പഴുതോ ന്യൂനതയോ അതിലില്ല.
(29) സൂര്യൻ അസ്തമിക്കുമ്പോൾ ആകാശത്തിലെ രാത്രിയെ ഇരുട്ടുള്ളതും, ഉദിച്ചുയർന്നാൽ അതിലെ പ്രകാശത്തെ പ്രകടവും ആക്കിയിരിക്കുന്നു അവൻ.
(30) ആകാശങ്ങളെ സൃഷ്ടിച്ചതിന് ശേഷം ഭൂമിയെ അവൻ നിരപ്പാക്കിയിരിക്കുന്നു. അതിൽ പ്രയോജനകരമായ കാര്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
(31) അല്ലാഹു ഭൂമിയിൽ നിന്ന് ഒഴുകുന്ന ഉറവകളായി അതിലെ വെള്ളം പുറത്തു കൊണ്ടു വരികയും, കന്നുകാലികൾ ഭക്ഷിക്കുന്ന സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്തു.
(32) പർവ്വതങ്ങളെ അവൻ ഭൂമിക്ക് മുകളിൽ ഉറച്ചു നിൽക്കുന്നവയാക്കിയിരിക്കുന്നു.
(33) ഇതെല്ലാം -ജനങ്ങളേ!- നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപകാരത്തിനായാണ്. ഇവയെല്ലാം സൃഷ്ടിച്ചവന് അവയെ ഒരിക്കൽ കൂടി സൃഷ്ടിക്കുക എന്നത് അസാധ്യമാകില്ല.