(15) മൂസാനബിയുടെ വർത്തമാനം താങ്കൾക്ക് വന്നെത്തിയോ?
(16) ത്വുവാ എന്ന പരിശുദ്ധ താഴ്വരയിൽ വെച്ച് അദ്ദേഹത്തിൻ്റെ റബ്ബ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദർഭം:
(17) നീ ഫിർഔനിൻ്റെ അടുത്തേക്കു പോകുക. തീർച്ചയായും അവൻ അതിരുകവിഞ്ഞിരിക്കുന്നു.
(18) എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാൻ തയ്യാറുണ്ടോ?
(19) നിൻ്റെ റബ്ബിലേക്ക് നിനക്ക് ഞാൻ മാർഗദർശനം നൽകാം; അങ്ങനെ നിനക്ക് അവനോട് ഭയഭക്തിയുള്ളവനാകാം.
(15) هَلْ جَاءَكَ -أَيُّهَا الرَّسُولُ- خَبَرَ مُوسَى مَعَ رَبِّهِ وَمَعَ عَدُوِّهِ فِرْعَوْنَ؟!
(16) حِينَ نَادَاهُ رَبُّهُ سُبْحَانَهُ بِوَادِي طُوَى المُطَهَّرِ.
(17) قَالَ لَهُ فِيمَا قَالَ: سِرْ إِلَى فِرْعَوْنَ، إِنَّهُ تَجَاوَزَ الحَدَّ فِي الظُّلْمِ وَالاسْتِكْبَارِ.
(18) فَقُلْ لَهُ: هَلْ لَكَ -يَا فِرْعَوْنُ- أَنْ تَتَطَهَّرَ مِنَ الكُفْرِ وَالمَعَاصِي؟
(19) وَأُرْشِدُكَ إِلَى رَبِّكَ الذِّي خَلَقَكَ وَرَعَاكَ فَتَخْشَاهُ، فَتَعْمَلَ بِمَا يُرْضِيهِ، وَتَتَجَنَّبَ مَا يُسْخِطُهُ؟
(15) അല്ലാഹുവിൻ്റെ റസൂലേ! മൂസയുടെ വർത്തമാനം താങ്കൾക്ക് വന്നെത്തിയോ; അദ്ദേഹത്തിൻ്റെ രക്ഷിതാവായ അല്ലാഹുമായി ഉണ്ടായതും, ശത്രുവായ ഫിർഔനുമായി സംഭവിച്ചതും?
(16) മൂസായെ അദ്ദേഹത്തിൻ്റെ രക്ഷിതാവ് പരിശുദ്ധമായ ത്വുവാ താഴ്വരയിൽ വെച്ച് വിളിച്ച സന്ദർഭം.
(17) അല്ലാഹു മൂസായോട് സംസാരിച്ച കാര്യങ്ങളിൽ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: നീ ഫിർഔനിൻ്റെ അടുക്കൽ ചെല്ലുക. അവൻ അതിക്രമം പ്രവർത്തിക്കുന്നതിലും അഹങ്കാരം നടിക്കുന്നതിലും വളരെ അതിരു കവിഞ്ഞിരിക്കുന്നു.
(18) നീ അവനോട് ചോദിക്കുക: ഹേ ഫിർഔൻ! നീ (അല്ലാഹുവിനെ) നിഷേധിക്കുന്നതും, തിന്മകൾ പ്രവർത്തിക്കുന്നതും വെടിഞ്ഞ് പരിശുദ്ധി പ്രാപിക്കാൻ തയ്യാറുണ്ടോ?
(19) നിന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത നിൻ്റെ രക്ഷിതാവിലേക്ക് ഞാൻ നിനക്ക് വഴി കാണിച്ചു തരാം. അങ്ങനെ നീ അവനോട് ഭയഭക്തിയുള്ളവനായി തീരുകയും, അല്ലാഹുവിന് തൃപ്തികരമായത് പ്രവർത്തിക്കുകയും, അവന് കോപമുണ്ടാക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുമോ?