6
أَلَمْ نَجْعَلِ الْأَرْضَ مِهَادًا ﴿٦﴾

ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

തഫ്സീർ മുഖ്തസ്വർ :

أَلَمْ نُصَيِّرْ الأَرْضَ مُمَهَّدَةً لَهُمْ صَالِحَةً لِاسْتِقْرَارِهِمْ عَلَيْهَا؟!

അവർക്ക് സ്വസ്ഥമായി വസിക്കാൻ യോജ്യമായ നിലയിൽ ഭൂമിയെ നാം ഒരുക്കി കൊടുത്തില്ലേ?

വിശദീകരണം:

“ഭൂമിയുടെ പ്രതലം വളരെ കട്ടിയുള്ളതായിരുന്നെങ്കിൽ അതിൻ്റെ മുകളിൽ കൃഷി സാധിക്കില്ലായിരുന്നു; നടന്നു പോകാനും പ്രയാസം തന്നെ. ഭൂമി തീർത്തും ലോലമായിരുന്നെങ്കിൽ അതിന് മുകളിൽ ഉറച്ചു നിൽക്കാനും സാധിക്കില്ലായിരുന്നു. എന്നാൽ മനുഷ്യർക്ക് ഉപകാരപ്രദമായ രൂപത്തിൽ അല്ലാഹു അതിനെ സംവിധാനിച്ചിരിക്കുന്നു.” (ഉഥൈമീൻ: 22)

7
وَالْجِبَالَ أَوْتَادًا ﴿٧﴾

പർവ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)

തഫ്സീർ മുഖ്തസ്വർ :

وَجَعَلْنَا الجِبَالَ عَلَيْهَا بِمَنْزِلَةِ أَوْتَادٍ تَمْنَعُهَا مِنَ الاضْطِرَابِ.

ഭൂമി ഇളകി പോകാതിരിക്കുന്നതിനായി നാം അതിന് മുകളിൽ ആണികളെ പോലെ നിലകൊള്ളുന്ന പർവ്വതങ്ങളെ നിശ്ചയിച്ചില്ലേ?

8
وَخَلَقْنَاكُمْ أَزْوَاجًا ﴿٨﴾

നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَخَلَقْنَاكُمْ -أَيُّهَا النَّاسُ- أَصْنَافًا: مِنْكُمْ الذُّكْرَانُ وَالإِنَاثُ.

അല്ലയോ ജനങ്ങളേ! വ്യത്യസ്ത വർഗങ്ങളായി നിങ്ങളെ നാം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങളിലും പുരുഷന്മാരും സ്ത്രീകളുമുണ്ട്.

9
وَجَعَلْنَا نَوْمَكُمْ سُبَاتًا ﴿٩﴾

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَجَعَلْنَا نَوْمَكُمْ انْقِطَاعًا عَنِ النَّشَاطِ لِتَسْتَرِيحُوا.

ജോലിത്തിരക്കുകളിൽ നിന്നൊരു വിശ്രമമായി നിങ്ങളുടെ ഉറക്കത്തെ നാം നിശ്ചയിച്ചിരിക്കുന്നു.

വിശദീകരണം:

“ഉറക്കം ക്ഷീണത്തെ ഇല്ലാതെയാക്കുന്നു. ഉന്മേഷമുള്ളവനായി മുന്നോട്ടു പോകാൻ അതവനെ സഹായിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ട, അവൻ്റെ മഹത്തരമായ ഒരു ദൃഷ്ടാന്തം തന്നെയാണ് ഉറക്കം.” (ഉഥൈമീൻ: 22)

10
وَجَعَلْنَا اللَّيْلَ لِبَاسًا ﴿١٠﴾

രാത്രിയെ നാം ഒരു വസ്ത്രമാക്കിയിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَجَعَلْنَا اللَّيْلَ سَاتِرًا لَكُمْ بِظُلْمَتِهِ مِثْلَ اللِّبَاسِ الذِّي تَسْتُرُونَ بِهِ عَوْرَاتِكُمْ.

രാത്രിയെ അതിൻ്റെ ഇരുട്ട് കൊണ്ട് നിങ്ങൾക്കൊരു മറയായി നാം നിശ്ചയിച്ചിരിക്കുന്നു; ന്യൂനതകൾ മറക്കുന്ന നിങ്ങളുടെ വസ്ത്രം പോലെയാണത്.

വിശദീകരണം:

“ഭൂമിയെ സംബന്ധിച്ചിടത്തോളം രാത്രി ഒരു വസ്ത്രം പോലെ തന്നെയാണ്. വിമാനത്തിൽ പറന്നവർക്ക് ഇക്കാര്യം പൂർണ്ണമായി മനസ്സിലാകും. സൂര്യൻ അസ്തമിച്ച ഉടനെ വിമാനത്തിൽ കയറുകയും, അത് ഉയർന്നു പൊങ്ങുകയും ചെയ്താൽ താഴെ ഭൂമി ഒരു കരിമ്പടം പുതച്ചതു പോലെ കാണാൻ കഴിയും.” (ഉഥൈമീൻ: 23)

11
وَجَعَلْنَا النَّهَارَ مَعَاشًا ﴿١١﴾

പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَجَعَلْنَا النَّهَارَ مَيْدَانًا لِلْكَسْبِ وَالبَحْثِ عَنِ الرِّزْقِ.

പകലിനെ നാം സമ്പാദിക്കാനും ഉപജീവനം അന്വേഷിക്കാനുമുള്ള വേദിയായിക്കിയിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: