12
وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا ﴿١٢﴾

നിങ്ങൾക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങൾ നാം നിർമ്മിച്ചിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَبَنَيْنَا فَوْقَكُمْ سَبْعَ سَمَاوَاتٍ مَتِينَةِ البِنَاءِ مُحْكَمَةِ الصُّنْعِ.

നിങ്ങൾക്ക് മുകളിൽ -കൃത്യതയോടെ നിർമ്മിക്കപ്പെട്ട- ശക്തമായ ഏഴു ആകാശങ്ങളും നാം നിർമ്മിച്ചിരിക്കുന്നു.

13
وَجَعَلْنَا سِرَاجًا وَهَّاجًا ﴿١٣﴾

കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَصَيَّرْنَا الشَّمْسَ مِصْبَاحًا شَدِيدَ الاتِّقَادِ وَالإِنَارَةِ.

സൂര്യനെ നാം ശക്തമായി ജ്വലിക്കുകയും പ്രകാശം ചൊരിയുകയും ചെയ്യുന്ന വിളക്കാക്കിയിരിക്കുന്നു.

14
وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا ﴿١٤﴾

കാർമേഘങ്ങളിൽ നിന്ന് കുത്തിയൊഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

തഫ്സീർ മുഖ്തസ്വർ :

وَأَنْزَلْنَا مِنَ السُّحْبِ التِّي حَانَ لَهَا أَنْ تُمْطِرَ مَاءً كَثِيرَ الانْصِبَابِ.

മഴ പെയ്യാറായ കാർമേഘങ്ങളിൽ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം ധാരാളമായി നാം ഇറക്കിത്തന്നിരിക്കുന്നു.

15
لِّنُخْرِجَ بِهِ حَبًّا وَنَبَاتًا ﴿١٥﴾

അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാൻ വേണ്ടി.

തഫ്സീർ മുഖ്തസ്വർ :

لِنُخْرِجَ بِهِ أَصْنَافَ الحَبِّ، وَأَصْنَافَ النَّبَاتِ.

അത് മുഖേന വ്യത്യസ്തങ്ങളായ ധാന്യങ്ങളും സസ്യങ്ങളും നാം പുറത്തു കൊണ്ടു വരുന്നതിന് വേണ്ടി.

16
وَجَنَّاتٍ أَلْفَافًا ﴿١٦﴾

ഇടതൂർന്ന തോട്ടങ്ങളും.

തഫ്സീർ മുഖ്തസ്വർ :

وَنُخْرِجُ بِهِ بَسَاتِينَ مُلْتَفَّةً مِنْ كَثْرَةِ تَدَاخُلِ أَغْصَانِ أَشْجَارِهَا.

അത് (മഴവെള്ളം) മുഖേന ശാഖകൾ ഇടകലർന്നു നിൽക്കുന്ന, തിങ്ങിയ പൂന്തോട്ടങ്ങൾ നാം പുറത്തു കൊണ്ടു വരുന്നതിനും വേണ്ടി.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: