27
إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا ﴿٢٧﴾

തീർച്ചയായും അവർ യാതൊരു വിചാരണയും പ്രതീക്ഷിക്കുന്നില്ലായിരുന്നു.

തഫ്സീർ മുഖ്തസ്വർ :

إِنَّهُمْ كَانُوا فِي الدُّنْيَا لَا يَخَافُونَ مُحَاسَبَةَ اللَّهِ إِيَّاهُمْ فِي الآخِرَةِ؛ لِأَنَّهُمْ لَا يُؤْمِنُونَ بِالبَعْثِ، فَلَوْ كَانُوا يَخَافُونَ البَعْثَ لَآمَنُوا بِاللَّهِ، وَعَمِلُوا صَالِحًا.

ദുനിയാവിൽ ജീവിച്ചപ്പോൾ അവർ അല്ലാഹുവിൻ്റെ വിചാരണയെ ഭയമുള്ളവരായിരുന്നില്ല. കാരണം മരണശേഷം പുനരുത്ഥാനമുണ്ടാകുമെന്ന് അവർ വിശ്വസിച്ചിരുന്നില്ല. ആ ഭയം അവർക്കുണ്ടായിരുന്നെങ്കിൽ അവർ അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു.

28
وَكَذَّبُوا بِآيَاتِنَا كِذَّابًا ﴿٢٨﴾

നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ തീർത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.

തഫ്സീർ മുഖ്തസ്വർ :

وَكَذَّبُوا بِآيَاتِنَا المُنَزَّلَةِ عَلَى رَسُولِنَا تَكْذِيبًا.

നമ്മുടെ റസൂലിൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ അവർ അങ്ങേയറ്റം നിഷേധിച്ചു തള്ളുകയും ചെയ്തു.

29
وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا ﴿٢٩﴾

എല്ലാ കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَكُلُّ شَيْءٍ مِنْ أَعْمَالِهِمْ ضَبَطْنَاهُ وَعَدَّدْنَاهُ، وَهُوَ مَكْتُوبٌ فِي صَحَائِفِ أَعْمَالِهِمْ.

അവരുടെ എല്ലാ പ്രവർത്തനങ്ങളെയും നാം തിട്ടപ്പെടുത്തുകയും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട അവരുടെ ഏടുകളിൽ അവ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

വിശദീകരണം:

“എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ പ്രവർത്തനങ്ങളായ അവൻ്റെ സൃഷ്ടിപ്പും നിയന്ത്രണവും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മനുഷ്യർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യൻ്റെ എല്ലാ വാക്കുകളും രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഒരിക്കൽ ഇമാം അഹ്മദിൻ്റെ അരികിൽ -അദ്ദേഹം രോഗിയായിരിക്കെ- ഒരാൾ പ്രവേശിച്ചു. രോഗത്തിൻ്റെ പ്രയാസം കാരണത്താൽ അദ്ദേഹത്തിൻ്റെ നരക്കത്തിൻ്റെ ശബ്ദം കേൾക്കാം. വന്നയാൾ പറഞ്ഞു: ഇത്തരം നരക്കങ്ങൾ വരെ രേഖപ്പെടുത്തപ്പെടുന്നതാണ് എന്ന് താബിഈങ്ങളിൽ പെട്ട ത്വാവൂസ് പറഞ്ഞിരിക്കുന്നു. ഇത് കേട്ടത്തോടെ ഇമാം അഹ്മദ് തൻ്റെ നരക്കം നിർത്തി!

അപ്പോൾ യാതൊരു നിയന്ത്രണമോ അതിരുകളോ ഇല്ലാതെ നാം പറഞ്ഞു കൊണ്ടേയിരിക്കുന്ന വാക്കുകളെ കുറിച്ച് ആലോചിച്ചു നോക്കൂ! രാവിലെയും രാത്രിയുമായി -യാതൊരു ശ്രദ്ധയുമില്ലാതെ- പറഞ്ഞു വിടുന്ന വാക്കുകൾ!

അതിനാൽ മനസ്സിലാക്കുക! എല്ലാം രേഖപ്പെടുത്തപ്പെടുന്നുണ്ട്. നമ്മുടെ മനസ്സിലെ തീരുമാനങ്ങൾ വരെ അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. തിന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, അത് സാധിക്കാത്തതിനാൽ ഉപേക്ഷിക്കുകയും ചെയ്താൽ അവനെതിരെ അത് രേഖപ്പെടുത്തപ്പെടും. ഒന്നും തന്നെ അല്ലാഹുവിൻ്റെ കണക്കിൽ നിന്ന് പാഴായിപ്പോവുകയില്ല.” (ഉഥൈമീൻ: 32)

30
فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا ﴿٣٠﴾

അതിനാൽ നിങ്ങൾ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീർച്ചയായും നാം നിങ്ങൾക്കു ശിക്ഷയല്ലാതൊന്നും വർദ്ധിപ്പിച്ചു തരികയില്ല.

തഫ്സീർ മുഖ്തസ്വർ :

فَذُوقُوا -أَيُّهَا الطُّغَاةُ- هَذَا العَذَابَ الدَّائِمَ، فَلَنْ نَزِيدَكُمْ إِلَّا عَذَابًا عَلَى عَذَابِكُمْ.

അതിനാൽ -അതിക്രമികളേ!- നിങ്ങൾ ഒരിക്കലും നിലക്കാത്ത ഈ ശിക്ഷ ആസ്വദിക്കുക! ഈ ശിക്ഷയുടെ മേൽ കൂടുതൽ ശിക്ഷയല്ലാതെ മറ്റൊന്നും നാം നിങ്ങൾക്ക് വർദ്ധിപ്പിച്ചു തരികയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: