ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും റബ്ബും റഹ്മാനുമായുള്ളവൻ്റെ (സമ്മാനം.) അവനുമായി (അനുവാദമില്ലാതെ) സംഭാഷണത്തിൽ ഏർപ്പെടാൻ അവർക്കു സാധിക്കുകയില്ല.
رَبِّ السَّمَاوَاتِ وَالأَرْضِ وَرَبِّ مَا بَيْنَهُمَا، رَحْمٰنِ الدُّنْيَا وَالآخِرَةِ، لَا يَمْلِكُ جَمِيعُ مَنْ فِي الأَرْضِ أَوِ السَّمَاءِ أَنْ يَسْأَلُوهُ إِلَّا إِذَا أَذِنَ لَهُمْ.
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവും, ഇഹ-പരലോകങ്ങളിൽ അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവനുമായ (റഹ്‌മാൻ) അല്ലാഹു; ഭൂമിയിലും ആകാശങ്ങളിലുമുള്ള ഒരാൾക്കും അവൻ്റെ അനുമതിയില്ലാതെ അവനോട് ചോദിക്കാൻ പോലും സാധിക്കുകയില്ല.
റൂഹും (ജിബ്‌രീൽ) മലക്കുകളും അണിയായി നിൽക്കുന്ന ദിവസം. റഹ്മാനായ അല്ലാഹു അനുവാദം നൽകിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.
يَوْمَ يَقُومُ جِبْرِيلُ وَالمَلَائِكَةُ مُصْطَفِّينَ، لَا يَتَكَلَّمُونَ بِشَفَاعَةٍ لِأَحَدٍ إِلَّا مَنْ أَذِنَ لَهُ الرَّحْمٰنُ أَنْ يَشْفَعَ، وَقَالَ سَدَادًا كَكَلِمَةِ التَّوْحِيدِ.
ജിബ്രീലും മലക്കുകളും അണിയണിയായി നിൽക്കുന്ന ദിവസം. അതിവിശാലമായ കാരുണ്യമുള്ളവനായ (റഹ്‌മാൻ) അല്ലാഹു അനുമതി നൽകുകയും, അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് പോലുള്ള നേരായവാക്ക് പറഞ്ഞവരുമല്ലാതെ, ഒരാളും മറ്റൊരാൾക്ക് വേണ്ടി ശുപാർശ പറയാനായി സംസാരിക്കുകയില്ല.
അതത്രെ ‘യൗമുൽ ഹഖ്’. അതിനാൽ വല്ലവനും ഉദ്ദേശിക്കുന്നെങ്കിൽ തൻ്റെ റബ്ബിലേക്കുള്ള മടക്കത്തിൻ്റെ മാർഗം അവൻ സ്വീകരിക്കട്ടെ.
ذَلِكَ المَوْصُوفُ لَكُمْ هُوَ اليَوْمُ الذِّي لَا رَيْبَ أَنَّهُ وَاقِعٌ، فَمَنْ شَاءَ النَّجَاةَ فِيهِ مِنْ عَذَابِ اللَّهِ فَلْيَتَّخِذْ سَبِيلًا إِلَى ذَلِكَ مِنَ الأَعْمَالِ الصَّالِحَةِ التِّي تُرْضِي رَبَّهُ.
നിങ്ങൾക്ക് വിശദീകരിച്ചു നൽകപ്പെട്ട ഈ ദിനം; സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ലാത്ത ദിനമത്രെ അത്. അതിനാൽ ആരെങ്കിലും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് അതിലേക്കുള്ള മാർഗം കണ്ടെത്തി കൊള്ളട്ടെ.
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീർച്ചയായും നിങ്ങൾക്ക് നാം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മനുഷ്യൻ തൻ്റെ കൈകൾ ചെയ്തുകൂട്ടിയ പ്രവർത്തനങ്ങൾ നോക്കിക്കാണുകയും, ‘ആഹ്! ഞാൻ മണ്ണായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ’ എന്ന് (അല്ലാഹുവിനെയും റസൂലിനെയും പരലോകത്തെയും) നിഷേധിച്ചവർ പറയുകയും ചെയ്യുന്ന ദിവസം.
إِنَّا حَذَّرْنَاكُمْ -أَيُّهَا النَّاسُ- عَذَابًا قَرِيبًا يَحْصُلُ، يَوْمَ يَنْظُرُ المَرْءُ مَا قَدَّمَ مِنْ عَمَلِهِ فِي الدُّنْيَا، وَيَقُولُ الكَافِرُ مُتَمَنِّيًا الخَلَاصَ مِنَ العَذَابِ: يَا لَيْتَنِي! صِرْتُ تُرَابًا مِثْلَ الحَيَوَانَاتِ عِنْدَمَا يُقَالُ لَهَا يَوْمَ القِيَامَةِ: كُونِي تُرَابًا.
ഹേ ജനങ്ങളേ! അടുത്തു തന്നെ സംഭവിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നാം നിങ്ങൾക്ക് താക്കീത് നൽകിയിരിക്കുന്നു. അന്നേ ദിവസം മനുഷ്യൻ താൻ മുൻകൂട്ടി പ്രവർത്തിച്ചു വെച്ചത് നോക്കിക്കാണും. മൃഗങ്ങളോട് പരലോകത്ത് ‘നിങ്ങൾ മണ്ണായിത്തീരുക’ എന്ന് പറയപ്പെടുമ്പോൾ, ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലെന്ന ആശയോടെ കാഫിറായ മനുഷ്യൻ പറയും: ‘മണ്ണായി തീർന്ന ഈ മൃഗങ്ങളെ പോലെ ഞാനും മണ്ണായി മാറിയിരുന്നെങ്കിൽ.’
വിശദീകരണം:“നരകത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കാഫിറായ മനുഷ്യൻ്റെ ഈ വിലാപം; ‘ഞാനും മണ്ണായി തീർന്നിരുന്നെങ്കിൽ’ എന്ന വാക്കിന് മൂന്ന് അർത്ഥ സാധ്യതകളുണ്ട്.
1- മനുഷ്യൻ മണ്ണിൽ നിന്നാണല്ലോ സൃഷ്ടിക്കപ്പെട്ടത്. ‘ഞാൻ മണ്ണായി തന്നെ തുടരുകയും, മനുഷ്യനായി സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ’ എന്ന അർത്ഥം ഉദ്ദേശിക്കപ്പെടാൻ സാധ്യതയുണ്ട്.
2- മരണ ശേഷം ഖബറടക്കപ്പെടുകയും, മണ്ണോടു ചേരുകയും ചെയ്തതിന് ശേഷം വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കപ്പെടാതെ ഞാൻ മണ്ണായി തന്നെ തുടർന്നിരുന്നെങ്കിൽ എന്ന അർത്ഥത്തിനും സാധ്യതയുണ്ട്.
3- പരലോകത്ത് വെച്ച് മൃഗങ്ങൾക്കിടയിൽ അല്ലാഹു നീതി നടപ്പിലാക്കുന്നതാണ്. അവ പരസ്പരം ചെയ്ത ഉപദ്രവങ്ങൾക്കുള്ളത് അവിടെ വെച്ച് പകരം ചെയ്യാൻ അവസരം നൽകപ്പെടും. ശേഷം അവയോട് ‘നിങ്ങൾ മണ്ണായിക്കൊള്ളുക’ എന്ന് പറയപ്പെടുകയും, അവ മണ്ണോട് ചേരുകയും ചെയ്യും. ഈ മൃഗങ്ങളെ പോലെ ഞാനും മണ്ണായിരുന്നെങ്കിൽ എന്ന അർത്ഥം ഇവിടെ ഉദ്ദേശിക്കപ്പെടാൻ സാധ്യതയുണ്ട്.” (ഉഥൈമീൻ: 38)