തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക് വിജയമുണ്ട്.
إِنَّ لِلْمُتَّقِينَ رَبَّهُمْ بِامْتِثَالِ أَوَامِرِهِ وَاجْتِنَابِ نَوَاهِيهِ، مَكَانَ فَوْزٍ يَفُوزُونَ فِيهِ بِمَطْلُوبِهِمْ وَهُوَ الجَنَّةُ.
അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റിയും അവൻ്റെ വിലക്കുകൾ ഒഴിവാക്കിയും തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവർക്ക് അവർ തേടിക്കൊണ്ടിരിക്കുന്ന വിജയത്തിൻ്റെ സ്ഥാനമുണ്ട്. സ്വർഗമാകുന്നു അത്.
അതായത് (സ്വർഗത്തിലെ) പൂന്തോട്ടങ്ങളും മുന്തിരികളും,
بَسَاتِينَ وَأَعْنَابًا.
പൂന്തോട്ടങ്ങളും മുന്തിരികളും.
തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികളും.
وَنَاهِدَاتٍ مُسْتَوِيَاتِ السِّنِّ.
സമപ്രായക്കാരായ, തുടുത്ത മാറിടമുള്ള തരുണീമണികൾ.
നിറഞ്ഞ പാനപാത്രങ്ങളും.
وَكَأْسَ خَمْرٍ مَلْأَى.
മദ്യത്തിൻ്റെ നിറഞ്ഞ കോപ്പകളും.
അവിടെ അനാവശ്യമായ ഒരു വാക്കോ വ്യാജവാർത്തയോ അവർ കേൾക്കുകയില്ല.
لَا يَسْمَعُونَ فِي الجَنَّةِ كَلَامًا بَاطِلًا، وَلَا يَسْمَعُونَ كَذِبًا، وَلَا يَكْذِبُ بَعْضُهُمْ بَعْضًا.
സ്വർഗത്തിൽ നിരർത്ഥകമായ ഒരു വാക്കോ, കളവോ അവർ കേൾക്കുകയില്ല. അവർ പരസ്പരം കളവ് പറയുകയുമില്ല.
(അത്) നിന്റെ റബ്ബില്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
كُلُّ ذَلِكَ مِمَّا مَنَحَهُمُ اللَّهُ مِنَّةً وَعَطَاءً مِنْهُ كَافِيًا.
ഇതെല്ലാം അല്ലാഹു അവർക്ക് അനുഗ്രഹമായി നൽകിയതിൽ പെട്ടതാകുന്നു. അല്ലാഹു നൽകുന്ന മതിയായ സമ്മാനമത്രെ അത്.