17
إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ﴿١٧﴾

തീർച്ചയായും ‘യൗമുൽ ഫസ്വ് ലിൻ്റെ’ സമയം നിർണയിക്കപ്പെട്ടതായിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

إِنَّ يَوْمَ الفَصْلِ بَيْنَ الخَلَائِقِ كَانَ مَوْعِدًا مُحَدَّدًا بِوَقْتٍ لَا يَتَخَلَّفُ.

തീർച്ചയായും സൃഷ്ടികൾക്കിടയിൽ വിധിനിർണ്ണയിക്കപ്പെടുന്ന ദിവസത്തിൻ്റെ സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; അത് ഒരിക്കലും (അതിൻ്റെ സമയത്തിൽ നിന്ന്) വൈകുന്നതല്ല.

വിശദീകരണം:

“പരലോകത്തിൻ്റെ പേരുകളിലൊന്നാണ് ‘യൗമുൽ ഫസ്വ് ൽ’; വിധിനിർണ്ണയത്തിൻ്റെ ദിവസം എന്നർത്ഥം. ജനങ്ങൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളിൽ അല്ലാഹു വിധി പറയുന്ന ദിനമാണത്. സത്യത്തിൻ്റെയും അസത്യത്തിൻ്റെയും ആളുകൾക്കിടയിലും, നിഷേധത്തിൻ്റെയും വിശ്വാസത്തിൻ്റെയും വക്താക്കൾക്കിടയിലും, അതിരുവിട്ടവർക്കും മിതത്വം പാലിച്ചവർക്കുമിടയിലും അന്നേ ദിവസം അല്ലാഹു വിധി പറയുന്നതാണ്. സ്വർഗക്കാരെയും നരകക്കാരെയും അവൻ അന്നേ ദിവസം വേർതിരിക്കുകയും ചെയ്യുന്നതാണ്.” (ഉഥൈമീൻ: 25)

18
يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا ﴿١٨﴾

അതായത് കാഹളത്തിൽ ഊതപ്പെടുകയും, നിങ്ങൾ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

തഫ്സീർ മുഖ്തസ്വർ :

يَوْمَ يَنْفُخُ المَلَكُ فِي القَرْنِ النَّفْخَةَ الثَّانِيَةَ، فَتَأْتُونَ -أَيُّهَا النَّاسُ- جَمَاعَاتٍ جَمَاعَاتٍ.

മലക്ക് കാഹളത്തിൽ രണ്ടാമത് ഊതുന്ന ദിവസം; -ജനങ്ങളേ!- നിങ്ങളെല്ലാം കൂട്ടംകൂട്ടമായി വന്നെത്തുന്നതാണ്.

വിശദീകരണം:

“കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലകിൻ്റെ പേര് ഇസ്റാഫീൽ എന്നാണ്. അദ്ദേഹം രണ്ട് തവണ കാഹളത്തിൽ ഊതുന്നതാണ്.

ആദ്യത്തെ തവണ കാഹളത്തിൽ ഊതിയാൽ ജനങ്ങൾ ഭയചകിതരാവുകയും, അവർ നിലംപതിക്കുകയും ചെയ്യുന്നതാണ്.

രണ്ടാമത്തെ തവണ കാഹളത്തിൽ ഊതിയാൽ അവർ തങ്ങളുടെ ഖബറുകളിൽ നിന്ന് എഴുന്നേൽപ്പിക്കപ്പെടുകയും, അവരുടെ ആത്മാവുകൾ ശരീരത്തിലേക്ക് മടക്കപ്പെടുകയും ചെയ്യുന്നതാണ്.

മനുഷ്യർ കൂട്ടംകൂട്ടമായി വന്നെത്തുന്നതാണ് എന്നത് കൊണ്ടുള്ള ഉദ്ദേശം ഓരോ ജനതയും വേറെവേറെ വന്നെത്തുന്നതാണ് എന്നായിരിക്കാം. വല്ലാഹു അഅ്ലം.” (ഉഥൈമീൻ: 26)

19
وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا ﴿١٩﴾

ആകാശം തുറക്കപ്പെടും; (അന്നേ ദിവസം) അത് പല കവാടങ്ങളായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

وَفُتِحَتِ السَّمَاءُ فَصَارَ لَهَا فُرُوجٌ مِثْلُ الأَبْوَابِ المُفَتَّحَةِ.

ആകാശം തുറക്കപ്പെടും. തുറന്നിട്ട വാതിലുകൾ പോലെ അതിൽ വിടവുകൾ ഉണ്ടായിരിക്കും.

20
وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا ﴿٢٠﴾

പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടും; അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.

തഫ്സീർ മുഖ്തസ്വർ :

وجُعِلَتِ الجِبَالُ تَسِيرُ حَتَّى تَتَحَوَّلَ هَبَاءً مَنْثُورًا، فَتَصِيرَ مِثْلَ السَّرَابِ.

പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടും; അവ ഊതിപ്പറത്തിയ ധൂളികൾ ആയിത്തീരും. അങ്ങനെ അവ മരീചിക പോലെയാവുകയും ചെയ്യും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: