എന്തിനെപ്പറ്റിയാണ് അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
عَنْ أَيِّ شَيْءٍ يَتَسَاءَلُ هَؤُلَاءِ المُشْرِكُونَ بَعْدَمَا بَعَثَ اللَّهُ إِلَيْهِمْ رَسُولَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؟!
അല്ലാഹു അവൻ്റെ റസൂലിനെ -ﷺ- അവരിലേക്ക് പറഞ്ഞയച്ചതിന് ശേഷം എന്തു കാര്യത്തെ കുറിച്ചാണ് ഈ മുശ്രിക്കുകൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
يَسْأَلُ بَعْضُهُمْ بَعْضًا عَنِ الخَبَرِ العَظِيمِ، وَهُوَ هَذَا القُرْآنُ المُنَزَّلُ عَلَى رَسُولِهِمْ المُتَضَمِّنُ لِخَبَرِ البَعْثِ.
അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത് ഗൗരവതരമായ ആ വാർത്തയെ കുറിച്ചാണ്. പുനരുത്ഥാനത്തെ കുറിച്ചുള്ള വൃത്താന്തം ഉൾക്കൊള്ളുന്ന, അവരുടെ റസൂലിൻ്റെ മേൽ അവതരിച്ച ഈ ഖുർആനാകുന്നു ആ വാർത്ത.
അവർ ഏതൊരു കാര്യത്തിൽ അഭിപ്രായവ്യത്യാസത്തിലായി കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.
هَذَا القُرْآنُ الذِّي اخْتَلَفُوا فِيمَا يَصِفُونَهُ بِهِ؛ مِنْ كَوْنِهِ سِحْرًا أَوْ شِعْرًا أَوْ كِهَانَةً أَوْ أَسَاطِيرَ الأَوَّلِينَ.
എന്തു വിശേഷണമാണ് നൽകുക എന്നതിൽ അവർ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ഈ ഖുർആനിൻ്റെ കാര്യത്തിൽ. ഇതിനെ സിഹ്റെന്നോ (മാരണം) കവിതയെന്നോ ജോത്സ്യമെന്നോ പഴമക്കാരുടെ പുരാണമെന്നോ (വിശേഷിപ്പിക്കേണ്ടത്)?
നിസ്സംശയം; അവർ വഴിയെ അറിഞ്ഞു കൊള്ളും.
لَيْسَ الأَمْرُ كَمَا زَعَمُوا، سَيَعْلَمُ هَؤُلَاءِ المُكَذِّبُونَ بِالقُرْآنِ عَاقِبَةَ تَكْذِيبِهِمْ السَّيِّئَةِ.
അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. ഖുർആനിനെ കളവാക്കിയ ഇക്കൂട്ടർ തങ്ങളുടെ നിഷേധത്തിൻ്റെ പര്യവസാനം എന്താണെന്ന് അറിയുക തന്നെ ചെയ്യും.
വീണ്ടും നിസ്സംശയം; അവർ വഴിയെ അറിഞ്ഞു കൊള്ളും.
ثُمَّ سَيَتَأَكَّدُ لَهُمْ ذَلِكَ.
അവർക്ക് പിന്നീട് അക്കാര്യം ഉറപ്പാവുക തന്നെ ചെയ്യും.