1. അന്ധനായ ആരെങ്കിലും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ മുൻപിലെ തളികകളിൽ ഉള്ളത് എന്താണെന്ന് അയാൾക്ക് പറഞ്ഞു കൊടുക്കണം.
2. പാത്രം തുടച്ചു വൃത്തിയാക്കലും, ബാക്കി വന്നവ പൂർണ്ണമായും ഭക്ഷിക്കലും സുന്നത്താണ്.
3. വീട്ടുടമസ്ഥന്റെ സാന്നിധ്യത്തിലും അദ്ദേഹത്തിന്റെ അനുമതിക്ക് ശേഷവും ഭക്ഷണം കഴിക്കൽ സുന്നത്താണ്.
4. അറപ്പുണ്ടാക്കുന്നതോ പൊട്ടിച്ചിരിപ്പിക്കുന്നതോ സങ്കടമുണ്ടാക്കുന്നതോ ആയ വർത്തമാനങ്ങൾ പറയുന്നത് വെറുക്കപ്പെട്ടതാണ്.
5. ഭക്ഷണത്തെ കുറ്റം പറയൽ കറാഹതാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്.
6. നല്ല ശുദ്ധമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് സുന്നത്തല്ല.
7. ഭക്ഷണം കഴിക്കുന്നവരുടെ മുഖത്തേക്ക് ധാരാളമായി നോക്കുന്നത് വെറുക്കപ്പെട്ടതാണ്.
8. തന്നെക്കാൾ മറ്റുള്ളവർക്ക് ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രാധാന്യം നൽകണം.
9. വായിൽ നിന്ന് ഭക്ഷണാവിശിഷ്ടങ്ങൾ പുറത്തെടുക്കുകയും അത് പാത്രത്തിൽ ഇടുകയും ചെയ്യുന്നത് വെറുക്കപ്പെട്ടതാണ്.
10. ഖുബ്സ് പോലുള്ള ഭക്ഷണം കൊണ്ട് കൈ തുടക്കരുത്.
11. വായിൽ നിന്ന് ഭക്ഷണാവിശിഷ്ടം പുറത്തു കളയാൻ ഉദ്ദേശിച്ചാൽ ഭക്ഷണത്തിൽ നിന്ന് മുഖം തിരിച്ചതിന് ശേഷം ഇടതു കൈ കൊണ്ട് എടുത്തു കളയുക.
12. ഒപ്പമിരിക്കുന്നവരോട് നല്ല സംസാരങ്ങളും സാഹചര്യത്തിന് യോജിച്ച കഥകളും മറ്റും പറയൽ ഭക്ഷണത്തിന് ക്ഷണിച്ചയാൾക്ക് സുന്നത്താണ്.
13. ഈത്തപ്പഴവും അതിന്റെ കുരുവും ഒരുമിച്ച് വെക്കരുത്.
14. അതിഥികൾക്ക് ഭക്ഷണം ഇട്ടുകൊടുക്കൽ നല്ലതാണ്. പക്ഷേ അധികമായി നിർബന്ധിക്കരുത്. ഭക്ഷണം ഇട്ടു കൊടുക്കുമ്പോൾ അവരോട് അനുമതി ചോദിക്കേണ്ടതില്ല.
15. മറ്റുള്ളവർക്ക് പ്രയാസമുണ്ടാകില്ലെങ്കിൽ അതിഥികൾക്ക് ചിലർക്ക് ചിലത് പ്രത്യേകമായി നൽകുന്നത് അനുവദനീയമാണ്.
16. ഭക്ഷണം കൊണ്ടു വരുന്ന (അടുക്കളയിലേക്കോ മറ്റോ) അധികമായി നോക്കരുത്. കടുത്ത വിശപ്പുള്ളവരുടെ അടയാളമാണ് ഇത്.
17. വിശപ്പ് ശമിക്കുന്നത് വരെ കഴിക്കുക. അത് തീർത്തും ഇല്ലാതാകുന്നത് വരെ (വയറ് നിറയുന്നത് വരെ) കഴിക്കേണ്ടതില്ല.
18. തന്റെ കുട്ടിയെ അടുത്തിരുത്തി കഴിക്കുന്നത് സുന്നത്താണ്. ഇരുത്താൻ കഴിഞ്ഞില്ലെങ്കിലും അവനെ ഭക്ഷിപ്പിക്കാവുന്നതാണ്.
19. സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ കഴിക്കുക. ദരിദ്രരോടൊപ്പം കഴിക്കുമ്പോൾ അവരെ കൂടുതൽ പരിഗണിച്ചു കൊണ്ട്. ദുനിയാവിന്റെ ആളുകളോടൊപ്പം (സഭാ) മാന്യതകൾ പാലിച്ചും കഴിക്കുക – ഇമാം അഹ്മദ്.
അവലംബം: ഫവാഇദുശ്ശൈഖ് സ്വാലിഹ് അസ്സിന്തി.