‘നഅ്ൽ മുബാറക്’!

നബി -ﷺ- യുടെ ചെരുപ്പിന്റെ മാതൃകയെന്ന പേരിൽ ജനങ്ങൾക്കിടയിൽ സമസ്തക്കാർ അവതരിപ്പിക്കുന്ന പുതിയ തട്ടിപ്പിന്റെ പേരാണിത്. 4444 രൂപയ്ക്ക് നബി -ﷺ- യുടെ ചെരിപ്പിന്റെ മാതൃക വീട്ടിൽ വാങ്ങിവെച്ചാൽ ശത്രു ശല്യവും കടബാധ്യതയുമെല്ലാം പരിഹരിക്കപ്പെടുമെന്നാണ് വാഗ്ദാനം. സമസ്തയുടെ ദർശന ചാനലിൽ നൽകിയ പരസ്യമാണിത്.

അല്ലാഹുവിന്റെ റസൂൽ -ﷺ- യെ ജീവനേക്കാളേറെ സ്നേഹിച്ച സ്വഹാബികളോ, അവരിൽ നിന്ന് ദീൻ പഠിച്ച സ്വഹാബികളോ, താബിഈങ്ങളോ, ഈ കാലഘട്ടം വരെയുള്ള മുസ്‌ലിം ഉമ്മത്തോ കേട്ടുപരിചയിച്ചിട്ടു പോലുമില്ലാത്ത ഇത്തരം തട്ടിപ്പുകളും തരികിടകളും ഇസ്‌ലാമിൽ പെട്ടതല്ല എന്നതിൽ ദീനുമായി നേരിയ ബന്ധമുള്ള ഒരു മുസ്‌ലിമിനും സംശയമുണ്ടാവുകയില്ല.

ഇസ്‌ലാമിനോ ഈമാനിനോ ഒരു പരിഗണനയും പ്രാധാന്യവും കൽപ്പിക്കാത്ത ഇത്തരം കള്ളന്മാരുടെ കാര്യത്തിലല്ല നമുക്ക് ദുഃഖമുള്ളത്.

ഇത്തരം തട്ടിപ്പുകൾ ഇസ്‌ലാമിന്റെ സുന്ദരമായ മുഖം വികൃതമാക്കുമ്പോൾ;

നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ സ്നേഹം കൊണ്ട് നാം വാരിപ്പുണർന്നിരിക്കുന്ന നമ്മുടെ റസൂലിനെ ഇക്കൂട്ടർ വിൽപ്പനച്ചരക്കാക്കുമ്പോൾ;

വിഗ്രഹാരാധനയെ നഖശിഖാന്തം എതിർത്ത ഇസ്‌ലാമിലേക്ക് ഇത്തരം വിഗ്രഹപൂജകൾ യാതൊരു മറയോ ഭയമോ ഇല്ലാതെ കൊണ്ടു വരുമ്പോൾ;

അത് കേവലം ‘ട്രോളുകൾക്കും പരിഹാസങ്ങൾക്കും’ അപ്പുറം ആത്മാർത്ഥമായ രോഷത്തിലേക്കോ ശക്തമായ എതിർപ്പിലേക്കോ നീങ്ങാതിരിക്കുമ്പോൾ;

മുസ്‌ലിം ഉമ്മത്ത് എത്തിച്ചേർന്നിരിക്കുന്ന ഈ അപമാനകരമായ സ്ഥിതിവിശേഷമോർക്കുമ്പോൾ…

അപ്പോഴാണ് നാം ദുഃഖിക്കുന്നത്. ഹൃദയത്തിൽ വിങ്ങലും വേദനയും നിറയുന്നത്.

കാർട്ടൂണുകളിൽ നമ്മുടെ റസൂലിനെ പരിഹസിച്ചവരോട് രോഷമുയർത്തിയ മുസ്‌ലിം ഉമ്മത്തേ!

അല്ലാഹുവിന്റെ റസൂലിനെ -ﷺ- വിറ്റുകാശാക്കുന്ന ഈ ദുഷ്ടന്മാരെ ആദ്യം ബഹിഷ്കരിക്കുക!

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-

Join alaswala.com/SOCIAL

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: