യാത്ര ചെയ്യണമെന്ന് ഉറപ്പിച്ചാല്‍ അവന് നോമ്പ് മുറിക്കാവുന്നതാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. അത് അവന്റെ നാട്ടില്‍ തന്നെ നില്‍ക്കുമ്പോഴാണ് എങ്കിലും ശരി. ഉദാഹരണത്തിന് ഒരാള്‍ കോഴിക്കോട് നിന്ന് യാത്ര തിരിക്കാന്‍ ഉദ്ദേശിച്ചു എന്നിരിക്കട്ടെ. അവന് കോഴിക്കോട് നിന്ന് പുറത്ത് എത്തുന്നതിന് മുന്‍പ് തന്നെ നോമ്പ് മുറിക്കാം. യാത്ര പോകുമെന്ന ഉറച്ച തീരുമാനം അവനുണ്ടെങ്കില്‍, നോമ്പ് മുറിച്ചു കൊണ്ട് തന്നെ അവന് യാത്ര തുടങ്ങാം.

എങ്കില്‍ കൂടി; യാത്ര പുറപ്പെടുകയും തന്റെ നാട്ടില്‍ നിന്ന് പുറത്ത് എത്തുകയും, ഖസ്വ്ര്‍ അനുവദിക്കപ്പെട്ട ദൂരം പിന്നിടുകയും ചെയ്തതിന് ശേഷമാണ് അവന്‍ നോമ്പു മുറിക്കുന്നത് എങ്കില്‍ അതാണ്‌ കൂടുതല്‍ സൂക്ഷ്മതയുള്ളതും നല്ലതും. കാരണം, ചിലപ്പോള്‍ അവന്റെ യാത്ര മുടങ്ങുകയും അവന്‍ യാത്ര പോവാതിരിക്കുകയും ചെയ്തേക്കാം. അപ്പോള്‍ നഷ്ടപ്പെട്ട അവന്റെ നോമ്പിനെ കുറിച്ച് അവന് ഖേദമുണ്ടായേക്കാം. ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിലൂടെ പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്ന് അവന് പുറത്തു കടക്കാനുമാകും.

എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; മേല്‍ പറഞ്ഞ അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെ നിസ്കാരം ചുരുക്കുന്ന കാര്യത്തില്‍ ബാധകമല്ല. നിസ്കാരം ചുരുക്കണമെങ്കില്‍ യാത്ര ഉദ്ദേശിച്ചാല്‍ മാത്രം പോരാ. മറിച്ച്, യാത്ര പുറപ്പെടുകയും, അവന്റെ നാട്ടില്‍ നിന്ന് പുറത്തു കടക്കുകയും തന്നെ വേണം.

വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment