ഫിദ്-യ പണമായി നല്കാന് പാടില്ല. ഭക്ഷണം തന്നെ നല്‍കണം. കാരണം നബി -ﷺ- യുടെ കാലത്തും പണം ഉണ്ടായിരുന്നു. എന്നാല്‍ ഭക്ഷണത്തിന് പകരം ആരും അന്ന് പണം നല്‍കിയിട്ടില്ല. അത് അനുവദനീയമാണെന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുമില്ല. അതിനാല്‍ നബി -ﷺ- യും സ്വഹാബത്തും പഠിപ്പിച്ച രീതിയില്‍ തന്നെ ഉറച്ചു നില്‍ക്കണം.