ഇല്ല. അല്ലാഹു -تَعَالَى- അവന്റെ അപാരമായ കാരുണ്യത്താല്‍ നാം മറന്നു കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ പൊറുത്തു തന്നിരിക്കുന്നു. സൂറ. ബഖറയിലെ അവസാന ആയത്തില്‍ നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന, അവന്‍ ഉത്തരം നല്‍കിയ കാര്യങ്ങളില്‍ ഒന്നാണ് അത്.

رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا

“ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോയതിന്റെ പേരില്‍ നീ ഞങ്ങളെ പിടികൂടരുതേ!”

നബി -ﷺ- പറഞ്ഞു:

«إِنَّ اللَّهَ قَدْ تَجَاوَزَ عَنْ أُمَّتِي الخَطَأَ، وَالنِّسْيَانَ، وَمَا اسْتُكْرِهُوا عَلَيْهِ»

“അല്ലാഹു -تَعَالَى- എന്റെ ഉമ്മത്തിന് വേണ്ടി അബദ്ധങ്ങളും മറന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നതും നിര്‍ബന്ധിതമായി ചെയ്യുന്നതും വിട്ടു തന്നിരിക്കുന്നു.” (ഇബ്‌നു മാജ: 2043)

നോമ്പുകാരന്‍ മറന്നു കൊണ്ട് ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌താല്‍ അതും ഈ പറഞ്ഞതില്‍ ഉള്‍പ്പെടും. നബി -ﷺ- പറഞ്ഞു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ -ﷺ- قَالَ: «إِذَا نَسِيَ فَأَكَلَ وَشَرِبَ، فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ»

“ആരെങ്കിലും മറന്നു കൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്‌താല്‍ അവന്‍ തന്റെ നോമ്പ് പൂര്‍ത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തത് അല്ലാഹു മാത്രമാണ്.” (ബുഖാരി, മുസ്‌ലിം)

എന്നാല്‍ മറന്നു കൊണ്ട് ഭക്ഷിക്കുന്നതിന് ഇടയില്‍ നോമ്പുകാരനാണ് എന്ന ഓര്‍മ്മ വന്നാല്‍ ഉടന്‍ തന്നെ വായിലുള്ളത് തുപ്പിക്കളയുകയും, വായിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായി പുറത്തു പോകുന്ന തരത്തില്‍ അവ വൃത്തിയാക്കുകയും ചെയ്യണം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment