ഒരാള്‍ക്ക് രാവിലെ അസുഖമൊന്നും ഉണ്ടായിരുന്നില്ല എന്നതിനാല്‍ അയാള്‍ നോമ്പെടുത്തു; എന്നാല്‍ പകല്‍ മദ്ധ്യേ അയാള്‍ക്ക് അസുഖം ആരംഭിച്ചു എങ്കില്‍ അയാള്‍ക്ക് നോമ്പ് ഒഴിവാക്കാം. പക്ഷേ രോഗം അയാള്‍ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കാത്ത, വളരെ നിസ്സാരമായ രോഗമാണ് എങ്കില്‍ അയാള്‍ നോമ്പ് നിര്‍ബന്ധമായും തുടരുക തന്നെ വേണം. എന്നാല്‍ രോഗം ശരീരത്തിന് ഉപദ്രവമുണ്ടാക്കുമെങ്കില്‍ നോമ്പ് ഒഴിവാക്കല്‍ നിര്‍ബന്ധമാണ്. രോഗം സുഖമായാല്‍ പിന്നീട് നോമ്പ് കടം വീട്ടിയാല്‍ മതി.
നോമ്പിന്റെ പകലില്‍ രോഗം ആരംഭിച്ചു; എന്തു ചെയ്യണം?
