നായ മുഴുവനായും നജസാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
നായ മുഴുവനായും നജസല്ല എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. മാലികീ മദ്ഹബിലെ അഭിപ്രായം ഇപ്രകാരമാണ്. [1] ഇമാം സുഹ്രി [2], ഇമാം അബൂ ഹനീഫഃ [3] തുടങ്ങിയവർ ഈ വീക്ഷണം സ്വീകരിച്ചതായും കാണാം.
നായ മുഴുവനായും നജസാണെന്ന് അഭിപ്രായപ്പെട്ട ഒരു വിഭാഗം പണ്ഡിതന്മാരുമുണ്ട്. ശാഫിഈ മദ്ഹബിലെ അവലംബനീയമായ അഭിപ്രായവും [4], ഹമ്പലീ മദ്ഹബിന്റെ [5] അഭിപ്രായവും ഇപ്രകാരമാണ്. അബൂ ഹനീഫയുടെ പ്രഗത്ഭ ശിഷ്യന്മാരായ അബൂ യൂസുഫ്, മുഹമ്മദ് ബ്നുൽ ഹസൻ എന്നിവരുടെ അഭിപ്രായവും ഇപ്രകാരമാണ്. ഇമാം സ്വൻആനീ [6], ഇബ്നു ഉഥൈമീൻ [7] തുടങ്ങിയവരും ഈ വീക്ഷണക്കാരാണ്.
عَنْ أَبِي هُرَيْرَةَ قَالَ: إِنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِذَا شَرِبَ الكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ അവനത് ഏഴു തവണ കഴുകിക്കൊള്ളട്ടെ.” (ബുഖാരി: 172, മുസ്ലിം: 279)
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «طَهُورُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيهِ الْكَلْبُ، أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُولَاهُنَّ بِالتُّرَابِ»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നായ നിങ്ങളിലാരുടെയെങ്കിലും പാത്രത്തിൽ തലയിട്ടാൽ അത് ശുദ്ധീകരിക്കേണ്ടത് ഏഴു തവണ ആ പാത്രം കഴുകിക്കൊണ്ടാണ്. അതിൽ ആദ്യത്തെ തവണ മണ്ണു കൊണ്ടായിരിക്കണം.” (മുസ്ലിം: 279)
قال الصنعاني: (قَولُه: طُهورُ إناءِ أحَدِكم؛ فإنَّه لا غَسلَ إلَّا مِن حَدَثٍ أو نَجِسٍ، وليس هنا حدَثٌ فتعَيَّنَ النَّجَس، والإراقةُ إضاعةُ مالٍ، فلو كان الماءُ طاهرًا لَمَا أمَرَ بإضاعَتِه؛ إذ قد نهى عن إضاعةِ المالِ، وهو ظاهِرٌ في نجاسةِ فَمِه، وأُلحِقَ به سائِرُ بدنه قياسًا عليه،؛ وذلك لأنَّه إذا ثبت نجاسةُ لُعابِه، ولُعابُهُ جزءٌ من فَمِه؛ إذ هو عِرْقُ فَمِه، ففَمُه نَجِسٌ؛ إذ العِرْقُ جزءٌ متحلِّبٌ من البَدَنِ، فكذلك بقيَّةُ بَدَنِه) سبل السلام (1/22).
ഇമാം സ്വൻആനീ -رَحِمَهُ اللَّهُ- പറയുന്നു: “അശുദ്ധി നീക്കുന്നതിനോ, നജസ് കഴുകുന്നതിനോ അല്ലാതെ ഇസ്ലാമിൽ വെള്ളം കൊണ്ട് കഴുകാൻ കൽപ്പിക്കപ്പെട്ടിട്ടില്ല. നായ പാത്രത്തിൽ തലയിടുന്നത് (വുദു നഷ്ടപ്പെടുക എന്നതു പോലുള്ള) അശുദ്ധിയിൽ പെട്ടതല്ല. അപ്പോൾ വെള്ളം കൊണ്ട് കഴുകാനുള്ള കൽപ്പന നായ നജസായത് കൊണ്ടാണെന്ന് ഉറപ്പായും മനസ്സിലാക്കാം.
(നായ തലയിട്ട) വെള്ളം ഒഴിച്ചു കളയുക എന്നത് സമ്പത്ത് പാഴാക്കലാണല്ലോ; ആ വെള്ളം നജസല്ലായിരുന്നെങ്കിൽ നബി -ﷺ- ഒരിക്കലും വെള്ളം ഒഴിച്ചു കളയാൻ കൽപ്പിക്കില്ലായിരുന്നു… ഇതിൽ നിന്ന് നായയുടെ വായ നജസാണെന്ന് വ്യക്തമായി ബോധ്യപ്പെടുന്നു. അതിന്റെ അടിസ്ഥാനത്തിൽ നായയുടെ ശരീരത്തിലെ ബാക്കിഭാഗവും നജസാണെന്ന് ഖിയാസ് (താരതമ്യം) ചെയ്യാവുന്നതാണ്.” (സുബുലുസ്സലാം: 1/22)
മേൽ പറഞ്ഞതിൽ നിന്ന് നായ മുഴുവനായും നജസാണെന്ന അഭിപ്രായം വളരെ പ്രബലമായ വീക്ഷണങ്ങളിലൊന്നാണെന്ന് മനസ്സിലാക്കാം. അതിനാൽ -ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതു പോലെ- നായ ശരീരം കുടയുകയും, അതിന്റെ മുകളിലുള്ള വെള്ളം വസ്ത്രത്തിലോ ശരീരത്തിലോ ബാധിക്കുകയും ചെയ്താൽ അവിടെ ഏഴു തവണ കഴുകണം; അതിൽ ഒരു തവണ മണ്ണു കൊണ്ടാണ് കഴുകേണ്ടത്. നനവുള്ള അവസ്ഥയിൽ നായ ശരീരത്തിലോ വസ്ത്രത്തിലോ സ്പർശിച്ചാലും ഇതു പോലെ തന്നെ കഴുകി വൃത്തിയാക്കണം. എന്നാൽ നായയുടെ ശരീരം ഉണക്കമുള്ള അവസ്ഥയിൽ അത് ശരീരത്തിലോ വസ്ത്രത്തിലോ സ്പർശിച്ചാൽ കഴുകേണ്ടതില്ല. കാരണം ഉണങ്ങിയ വസ്തുവിൽ നിന്ന് നജസ് പകരുന്നതല്ല. [8]
വല്ലാഹു അഅ്ലം.
[1] المدونة (1/ 5، 6)، الاستذكار (1/ 208، 211)، والتمهيد (18/ 271، 272)، الشرح الكبير بحاشية الدسوقي (1/ 50)، الجامع لأحكام القرآن (13/ 45).
[2] المجموع (2/ 585).
[3] البحر الرائق (1/ 106 – 108)، حاشية ابن عابدين (1/ 208)، بدائع الصنائع (1/ 63).
[4] الأم (1/ 5، 6)، الوسيط (1/ 309، 338)، المجموع (2/ 585)، روضة الطالبين (1/ 31)، مغني المحتاج (1/ 78).
[5] الفروع (1/ 235)، الكافي لابن قدامة (1/ 89)، المحرر (1/ 87)، الإنصاف (1/ 310)، رؤوس المسائل (1/ 89).
[6] سبل السلام (1/22)،
[7] شرح رياض الصالحين (2/80).
[8] مجموع فتاوى ورسائل العثيمين: 11/246.