പന്നിയുടെ മാംസമോ, അതിന്റെ മറ്റു ഭാഗങ്ങളോ മരുന്നായി കഴിച്ചു കൊണ്ടുള്ള ചികിത്സ അനുവദനീയമല്ല. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാകുന്നു. [1]

عَنْ أَبِي هُرَيْرَةَ، قَالَ: نَهَى رَسُولُ اللَّهِ -ﷺ- عَنِ الدَّوَاءِ الْخَبِيثِ.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു: “മേഛമായ മരുന്ന് നബി -ﷺ- നിരോധിച്ചിരിക്കുന്നു.” (അബൂദാവൂദ്: 3870, തിർമിദി: 2045, ഇബ്‌നു മാജ: 3459, അഹ്മദ്: 8034, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

عَنْ أَبِي وَائِلٍ أَنَّ رَجُلاً أَصَابَهُ الصَّفْرُ، فَنُعِتَ لَهُ السَّكَرُ، فَسَأَلَ عَبْدَ اللَّهِ عَنْ ذَلِكَ؟ فَقَالَ: إِنَّ اللَّهَ لَمْ يَجْعَلْ شِفَاءَكُمْ فِيمَا حَرَّمَ عَلَيْكُمْ.

അബൂ വാഇൽ -رَحِمَهُ اللَّهُ- നിവേദനം: സ്വഫർ [2] എന്ന രോഗം ഒരാൾക്ക് പിടിപെടുകയുണ്ടായി. അയാൾക്ക് മുന്തിരി വീഞ്ഞ് മരുന്നായി നിർദേശിക്കപ്പെട്ടു. (ഇത് അനുവദനീയമാണോ എന്ന്) അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- വിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയവയിൽ നിങ്ങളുടെ രോഗശമനം അവൻ നിശ്ചയിച്ചിട്ടില്ല.” (ബുഖാരി (മുഅല്ലഖ്): 5614 ാം ഹദീഥിന് മുൻപ്, മുസ്വന്നഫ് അബ്ദിൽ റസാഖ്: 17097, മുസ്വന്നഫ് ഇബ്നി അബീ ശൈബ: 7/381, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

قال ابن تيميَّة: (أمَّا التَّداوي بأكلِ شَحمِ الخِنزير، فلا يجوزُ، وأمَّا التَّداوي بالتلطُّخ به، ثم يغسِلُه بعد ذلك، فهذا ينبني على جوازِ مباشرة النَّجاسة في غيرِ الصَّلاة، وفيه نزاعٌ مشهور، والصَّحيح: أنَّه يجوز للحاجةِ، كما يجوز استنجاءُ الرَّجُل بيدِه، وإزالةُ النَّجاسة بيده، وما أُبيحَ للحاجة جاز التَّداوي به، كما يجوزُ التَّداوي بلُبسِ الحريرِ على أصحِّ القولين، وما أُبيح للضَّرورة كالمطاعم الخبيثة، فلا يجوزُ التداوي بها، كما لا يجوزُ التداوي بشُربِ الخَمر). مجموع الفتاوى (24/270، 271).

ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “പന്നിമാംസം ഭക്ഷിച്ചു കൊണ്ടുള്ള ചികിത്സ അനുവദനീയമല്ല. എന്നാൽ ചികിത്സയുടെ ഭാഗമായി ശരീരത്തിൽ പന്നിമാംസമോ മറ്റോ പുരട്ടുകയും ശേഷം അത് കഴുകിക്കളയുകയും ചെയ്യുന്നത് അനുവദനീയമാണോ അല്ലേ എന്നതാകട്ടെ; മറ്റൊരു ചർച്ചയുടെ ഭാഗമാണ്. നിസ്കാരത്തിലല്ലാത്ത സന്ദർഭങ്ങളിൽ നജസുമായി കൂടിക്കലരുക എന്നത് അനുവദനീയമാണോ എന്നതാണ് പ്രസ്തുത ചർച്ച. പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിട്ടുള്ള പ്രസിദ്ധമായ വിഷയങ്ങളിലൊന്നാണത്.

നജസുമായി കൂടിക്കലരുന്നത് -ന്യായമായ ആവശ്യമുണ്ടെങ്കിൽ- അനുവദനീയമാണ് എന്നതാണ് ശരിയായ അഭിപ്രായം. മലമൂത്ര വിസർജനം ശുദ്ധീകരിക്കാൻ തന്റെ കൈ കൊണ്ട് ഒരാൾ അവ സ്പർശിക്കുന്നത് ഉദാഹരണം. ഇപ്രകാരം ആവശ്യവേളകളിൽ അനുവദിക്കപ്പെട്ടത് ചികിത്സയുടെ ഭാഗമായും അനുവദിക്കപ്പെടാവുന്നതാണ്. ചികിത്സയുടെ ഭാഗമായി പട്ട് ധരിക്കുന്നത് -ശരിയായ അഭിപ്രായപ്രകാരം- അനുവദനീയമാണെന്നത് പോലെ.

എന്നാൽ അനിവാര്യസാഹചര്യങ്ങളിൽ മാത്രം അനുവദിക്കപ്പെട്ട കാര്യങ്ങൾ -മരണം ഭയപ്പെട്ടാൽ നിഷിദ്ധഭക്ഷണങ്ങൾ ഭക്ഷിക്കുന്നത് അനുവദനീയമാണെന്നത് പോലെയുള്ളവ- ചികിത്സയുടെ ഭാഗമായി അനുവദിക്കപ്പെടുന്നതല്ല. അതു കൊണ്ടാണ് മദ്യം കുടിച്ചു കൊണ്ടുള്ള ചികിത്സകൾ അനുവദനീയമല്ലാത്തത്.” (മജ്മൂഉൽ ഫതാവാ: 24/270-271)

[1]  الحنفية: تبيين الحقائق وحاشية الشلبي (6/33)، وينظر: بدائع الصنائع للكاساني (5/144).

المالكية: مواهب الجليل للحطاب (1/170-171)، وينظر: الذخيرة للقرافي (4/112).

الحنابلة: المبدع شرح المقنع لابن مفلح (9/ 91)، وينظر: المغني لابن قدامة (9/423)، الشرح الكبير لشمس الدين ابن قدامة (10/329).

الشافعية: -وجه عندهم-، المجموع للنووي (9/50)، الحاوي الكبير للماوردي (15/170).

[2] വയറിനെ ബാധിക്കുന്ന ഒരു തരം രോഗമാണിത്. കരളിനെ ബാധിക്കുന്ന രോഗത്തിനും ഇതേ പേര് പറയാറുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: