4. നജസ് വൃത്തിയാക്കൽ

ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളായ നായ, കാക്ക പോലുള്ളവയുടെ കാഷ്ഠം നജസാണോ?

ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ഠം നജിസാണ്. നായ, പന്നി, കടുവ, സിംഹം പോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ മൂത്രവും കാഷ്ഠവും നജിസാണ്. കാക്ക, പരുന്ത് പോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത പക്ഷികളുടെ കാഷ്ഠവും നജിസാണ്. നാല് മദ്‌ഹബുകളും പൊതുവെ യോജിച്ച അഭിപ്രായമാണിത്. [1] ചില പണ്ഡിതന്മാർ ഈ അഭിപ്രായം ഇജ്മാഉള്ളതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. [2]

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: أَتَى النَّبِيُّ -ﷺ- الغَائِطَ فَأَمَرَنِي أَنْ آتِيَهُ بِثَلاَثَةِ أَحْجَارٍ، فَوَجَدْتُ حَجَرَيْنِ، وَالتَمَسْتُ الثَّالِثَ فَلَمْ أَجِدْهُ، فَأَخَذْتُ رَوْثَةً فَأَتَيْتُهُ بِهَا، فَأَخَذَ الحَجَرَيْنِ وَأَلْقَى الرَّوْثَةَ، وَقَالَ: «هَذَا رِكْسٌ»

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- വിസർജന സ്ഥലത്തേക്ക് പോകുമ്പോൾ മൂന്ന് കല്ലുകൾ അവിടുത്തേക്ക് കൊണ്ടു നൽകാൻ എന്നോട് കൽപ്പിച്ചു. എനിക്ക് രണ്ട് കല്ല് കണ്ടെത്താൻ കഴിഞ്ഞു. മൂന്നാമതൊരു കല്ല് ലഭിക്കാതെ വന്നപ്പോൾ ഞാൻ ഒരു കാഷ്ഠമെടുത്തു. അതുമായി നബി -ﷺ- യുടെ അടുത്ത് ചെന്നപ്പോൾ അവിടുന്ന് രണ്ട് കല്ലുകൾ സ്വീകരിച്ചെങ്കിലും കാഷ്ഠം വലിച്ചെറിഞ്ഞു. അവിടുന്ന് പറഞ്ഞു: “ഇത് നജസാണ് (മാലിന്യമാണ്).” (ബുഖാരി: 156)

ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നതായി ബുദ്ധിപരമായ ന്യായവും ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഇത്തരം മൃഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ മോശവും വൃത്തിയില്ലാത്തതും ഉണ്ടെന്നതു കൊണ്ട് കൂടിയാണ് അവ ഭക്ഷ്യയോഗ്യമല്ലാതായത്. അവ കഴിക്കുന്ന ഭക്ഷണം മോശമാണെന്നതിനാൽ അവയുടെ വിസർജ്യവും മോശമായിരിക്കുന്നതാണ്. [3]

[1]  الحنفية: البحر الرائق لابن نجيم (1/241)، وينظر: فتح القدير للكمال ابن الهمام (1/202).

المالكية: الكافي لابن عبد البر 1/160)، وينظر: شرح مختصر خليل للخرشي (1/94)، القوانين الفقهية لابن جزي (ص 27).

الشافعية: المجموع للنووي (2/548، 549)، وينظر: الحاوي الكبير للماوردي (2/249).

الحنابلة: الإنصاف للمرداوي (1/340)، وينظر: المغني لابن قدامة (2/64).

[2]  المغني لابن قدامة: 2/64، بدائع الصنائع للكاساني: 1/81، المجموع للنووي: 2/548.

[3]  مجموع فتاوى ابن تيمية: 21/585.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: