മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കുന്നയാൾ ഉറക്കത്തിൽ മിതത്വം പുലർത്താൻ ശ്രദ്ധിക്കണം. ഉറക്കം കടുത്താലല്ലാതെ ഉറങ്ങരുതെന്നും, ഇരുന്ന് കൊണ്ട് ഉറങ്ങണമെന്നുമെല്ലാം ഹമ്പലീ മദ്ഹബിൽ അഭിപ്രായങ്ങളുള്ളതായി കാണാം. ഇഅ്തികാഫിനിടയിൽ ഉറക്കം വർദ്ധിപ്പിക്കാതിരിക്കുക എന്ന അർഥത്തിലായിരിക്കാം അവർ അത് പറഞ്ഞതെന്ന് ചില പണ്ഡിതന്മാർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. കാരണം അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകുക എന്ന ഇഅ്തികാഫിന്റെ ഉദ്ദേശത്തിന് വിരുദ്ധമാണല്ലോ ധാരാളമായി ഉറങ്ങൽ?
മസ്ജിദിൽ ഇഅ്തികാഫിരിക്കുന്നയാൾ ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
