عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إنَّ أَحَبَّ أَسْمَائِكُمْ إِلَى اللَّهِ: عَبْدُ اللَّهِ، وَعَبْدُ الرَّحْمَنِ» [مسلم: 2132]
നബി -ﷺ- പറഞ്ഞു: “നിങ്ങളുടെ പേരുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത്; അബ്ദുല്ലാഹ്, അബ്ദു റഹ്മാന് എന്നീ പേരുകളാണ്.” (മുസ്ലിം: 2132)
ഈ രണ്ടു പേരുകളും അല്ലാഹുവിനോടുള്ള മനുഷ്യന്റെ അടിമത്വം ബോധ്യപ്പെടുത്തുന്നതും കൂടുതല്‍ പ്രകടമാക്കുന്നതുമായത് കൊണ്ടാണ് അവ അല്ലാഹുവിന് കൂടുതല്‍ പ്രിയങ്കരമായത്. ഇതു പോലെ തന്നെയാണ് അല്ലാഹുവിന്റെ അടിമയാണ് എന്ന് അറിയിക്കുന്ന മറ്റേതൊരു പേരുകളും. ഉദാഹരണത്തിന് അബ്ദുല്‍ മലിക്, അബ്ദുല്‍ ഹയ്യ്, അബ്ദുല്‍ ഖയ്യൂം എന്നിങ്ങനെയുള്ള പേരുകള്‍.