അല്ലാഹു ഒരാള്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കുകയും, ഇസ്‌ലാം സ്വീകരിക്കാന്‍ അയാള്‍ക്ക് സാധിക്കുകയും ചെയ്‌താല്‍ ഇസ്‌ലാമികമായ -മുസ്‌ലിമാണ് എന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന- ഒരു പേര് അയാള്‍ക്ക് സ്വീകരിക്കാം. കാരണം പേര് നന്നാക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്. അയാളുടെ ആദ്യത്തെ പേരില്‍ അനിസ്ലാമികമായ വിശ്വാസങ്ങളെയോ മറ്റോ സൂചിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ പേര് മാറ്റല്‍ നിര്‍ബന്ധമാകും.

നബി -ﷺ- അവിടുത്തെ അരികില്‍ ആളുകള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ വന്നാല്‍ എപ്പോഴും അവരുടെ പേര് മാറ്റാറില്ലായിരുന്നു. എന്നാല്‍ അനിസ്ലാമികമായ എന്തെങ്കിലും അവരുടെ പേരുകളില്‍ ഉണ്ടെങ്കില്‍ അവിടുന്നു അത് മാറ്റാറുമുണ്ടായിരുന്നു. ഇത് തന്നെയാണ് ഏതൊരു മുസ്‌ലിമായ വ്യക്തിയും ചെയ്യേണ്ടത്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment