മനാഫ് എന്ന പേരില്‍ ജാഹിലിയ്യ കാലഘട്ടത്തില്‍ ഒരു വിഗ്രഹം ഉണ്ടായിരുന്നു. ഖുറൈശികള്‍ മനാഫിന്റെ അടിമ എന്ന അര്‍ത്ഥത്തില്‍ അബ്ദു മനാഫ് എന്ന് പേരിടാറുമുണ്ടായിരുന്നു. അല്ലാഹുവല്ലാത്തവരുടെ അടിമ എന്നറിയിക്കുന്ന പേരായതിനാല്‍ ഇപ്രകാരം പേരിടുന്നത് അനുവദനീയമല്ലെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. (മജ്മൂഉ ഫതാവ ഇബ്നി ഉസൈമീന്‍: 10/891) നബി -ﷺ- ക്ക് ഖദീജ -رَضِيَ اللَّهُ عَنْهَا- യില്‍ അബ്ദു മനാഫ് എന്ന പേരില്‍ ഒരു കുട്ടിയുണ്ടായിരുന്നു എന്ന സംഭവം ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. അതാകട്ടെ കെട്ടിച്ചമച്ച സംഭവമാണെന്ന് ഇമാം ദഹബി -رَحِمَهُ اللَّهُ-, ഹാഫിദ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- തുടങ്ങിയ മഹാപണ്ടിതന്മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. (സംത്വുന്നുജൂം: 1/208)

ആരെങ്കിലും ഇത്തരം പേരുകള്‍ ഇട്ടു പോയെങ്കില്‍ മറ്റേതെങ്കിലും പേര് സ്വീകരിക്കണം. ഔദ്യോഗിക രേഖകളില്‍ പേരു മാറ്റുക എന്നത് വലിയ പ്രയാസമുണ്ടാക്കുമെങ്കില്‍ -രേഖകളില്‍ മാറ്റം വരുത്താതെ- പരിചയക്കാര്‍ക്കിടയില്‍ പേര് മാറ്റി വിളിപ്പിക്കാം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • അബദ്ധത്തില്‍ കടന്നു കൂടിയതാണ്. ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി. ജസാകല്ലാഹു ഖൈറന്‍.

  • ഇതിൽ ലാസ്റ്റ് എന്താണ് എഴുതിയിരിക്കുന്നത്?

    ആരെങ്കിലും ഇത്തരം പേരുകൾ ഇട്ടു പോയെങ്കിൽ അതിന് മുമ്പ് “അബ്ദ് എന്ന് ചേർക്കുകയോ…”

    അബ്ദ് മയ്ക്കുകയല്ലേ വേണ്ടത്

Leave a Comment