عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا زَوْجِ النَّبِيِّ -ﷺ-، قَالَتْ: قَالَ رَسُولُ اللَّهِ -ﷺ-: «يَا عَائِشَ هَذَا جِبْرِيلُ يُقْرِئُكِ السَّلاَمُ»

ആഇഷ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഒരു ദിവസം പറഞ്ഞു: “ഹേ ആഇഷ്..! ജിബ്രീല്‍ നിന്നോട് സലാം അറിയിച്ചിരിക്കുന്നു.” (ബുഖാരി: 36768)

ഈ ഹദീസില്‍ നിന്ന് ഭാര്യയുടെ പേര് ചുരുക്കി വിളിക്കുക എന്നത് അനുവദനീയമാണെന്നും, നബി -ﷺ- അപ്രകാരം ചെയ്തിരുന്നെന്നും മനസ്സിലാക്കാന്‍ കഴിയും. ആഇഷ എന്ന പേര് നബി -ﷺ- ചുരുക്കുകയും ആഇഷ് എന്നു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം പേരിന്റെ അവസാനത്തെ അക്ഷരങ്ങള്‍ ചുരുക്കിയോ മറ്റോ വിളിക്കുന്നത് അനുവദനീയമാണ്. പക്ഷേ അപ്രകാരം വിളിക്കുന്നത് ഭാര്യക്ക് അനിഷ്ടമുണ്ടാക്കുമെങ്കില്‍ ഒഴിവാക്കേണ്ടതുമുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • പേർഷ്യൻ ഭാഷയിലുള്ള അറബിനാമം ആണ് എൻറെ മകന് ഇട്ടിട്ടുള്ളത് അവൻറെ പേര് മുഹമ്മദ് റിസ് വി ( Rizvi) ഇത് അനുവദനീയമാണോ? ഇതിൻറെ അർത്ഥം സ്വർഗാവകാശി എന്നാണ് .

  • പേർഷ്യൻ ഭാഷയിലുള്ള അറബിനാമം ആണ് എൻറെ മകന് ഇട്ടിട്ടുള്ളത് അവൻറെ പേര് മുഹമ്മദ് റിസ് വി ( Rizvi) ഇത് അനുവദനീയമാണോ? ഇതിൻറെ അർത്ഥം സ്വർഗാവകാശി എന്നാണ് .

Leave a Comment