പേരിടുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് അല്ലാഹു -تَعَالَى- അല്ലാത്തവരുടെ അടിമയാണ് എന്ന അര്‍ഥം വരുന്ന പേരുകള്‍ ഇടരുത് എന്ന കാര്യം. ഉദാഹരണത്തിന് അബ്ദു മുഹമ്മദ്‌ (മുഹമ്മദിന്റെ അടിമ) എന്നോ അബ്ദു ജിബ്രീല്‍ (ജിബ്രീലിന്റെ അടിമ) എന്നോ പേരു നല്‍കല്‍. ഇത്തരം പേരുകള്‍ മാറ്റുക എന്നത് നിര്‍ബന്ധമാണ്‌. സ്വഹാബികളില്‍ പ്രമുഖനായ അബ്ദു റഹ്മാന്‍ ബ്നു ഔഫിന്റെ -رَضِيَ اللَّهُ عَنْهُ- ആദ്യത്തെ പേര് അബ്ദുല്‍ കഅബ എന്നായിരുന്നു. നബി -ﷺ- യാണ് അദ്ദേഹം മുസ്‌ലിമായപ്പോള്‍ ആ പേര് മാറ്റി വിളിച്ചത്.

നമ്മുടെ നാട്ടില്‍ പ്രചരിച്ചിട്ടുള്ള ഇത്തരം തെറ്റായ പേരുകള്‍ക്ക് ഉദാഹരണമാണ് അബ്ദു മനാഫ്, അബ്ദുശ്ശംസ്, അബ്ദുശൈഖ്, അബ്ദുല്‍ കലാം, അബ്ദുല്‍ അമീര്‍ എന്നിങ്ങനെയുള്ള പേരുകള്‍. ഇത്തരം പേരുകള്‍ നിര്‍ബന്ധമായും മാറ്റണം. ഔദ്യോഗിക രേഖകളില്‍ പേരു മാറ്റുക എന്നത് വലിയ പ്രയാസമുണ്ടാക്കുമെങ്കില്‍ -രേഖകളില്‍ മാറ്റം വരുത്താതെ- പരിചയക്കാര്‍ക്കിടയില്‍ പേര് മാറ്റി വിളിപ്പിക്കാം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment