ഹിജ്റ 230 ല്‍ ജനിച്ച, അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില് പ്രമുഖനാണ് ഇബ്നു അബീ ദാവൂദ് എന്ന പേരില്‍ അറിയപ്പെട്ട അബൂബക്ര് അബ്ദുല്ലാഹിബ്നു സുലൈമാന്‍ ബ്നുല്‍ അശ്അസ് (رَخِمَهُ اللَّهُ). മുന്‍ഗാമികളുടെ വിശ്വാസം എന്തായിരുന്നു എന്ന് ലളിതമായി വിശദീകരിക്കുന്ന, ഇസ്ലാമിക അഖീദയിലെ ചില പ്രധാന പാഠങ്ങള്‍ പരാമര്‍ശിച്ചു പോകുന്ന അദ്ദേഹത്തിന്റെ ഒരു ചെറു കവിതയാണ് ‘ഖസ്വീദതു ഇബ്നി അബീ ദാവൂദ്’ എന്ന പേരില്‍ പ്രസിദ്ധമായ ‘ഹാഇയ്യഃ’. അതിന്റെ വിശദീകരണമാണ് ഈ ദര്‍സുകളില്‍. പുസ്തകവും വിശദീകരണവും ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.