അല്ലാഹുവിന്റെ നാമങ്ങളായി സ്ഥിരപ്പെട്ടവ കൊണ്ട് മാത്രമേ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കാവൂ എന്നത് ഇസ്‌ലാമില്‍ സ്ഥിരപ്പെട്ട നിയമമാണ്. അങ്ങനെ വിളിച്ചു പ്രാര്‍ഥിക്കുക എന്നത് മഹത്തരമായ ഇബാദതും, പ്രാര്‍ത്ഥന ഉടന്‍ സ്വീകരിക്കപ്പെടാന്‍ സഹായിക്കുന്ന കര്‍മ്മവുമാണ്.

എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ധാരാളം വാക്കുകള്‍ അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ടതാണ് എന്ന പേരില്‍ പ്രചരിച്ചിട്ടുണ്ട്. അവയില്‍ പലതും ഖുര്‍ആനിലോ ഹദീസിലോ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. അത്തരം നാമങ്ങള്‍ കൊണ്ട് അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുകയോ, അത്തരം പേരുകള്‍ ചേര്‍ത്തു കൊണ്ട് ‘അബ്ദ്’ എന്ന് പേരിട്ടു വിളിക്കുകയോ ചെയ്യരുത്.

ഈ വിഷയത്തില്‍ ധാരാളം പേര്‍ സംശയങ്ങള്‍ ചോദിക്കുകയും ആശയക്കുഴപ്പത്തില്‍ അകപ്പെടുകയും ചെയ്യാറുണ്ട് എന്നതിനാല്‍ അത്തരം –സ്ഥിരപ്പെടാത്ത, നമ്മുടെ നാട്ടില്‍ പ്രചരിച്ചിട്ടുള്ള- പേരുകളില്‍ ചിലത് താഴെ നല്‍കാം.

അല്ലാഹു നമ്മെ സത്യത്തിലേക്ക് നയിക്കുകയും നമ്മുടെ തെറ്റുകള്‍ പൊറുത്തു തരികയും ചെയ്യട്ടെ.

 1. ബാഖി – الباقي
 2. ഹന്നാന്‍ (الحنان)
 3. റഷീദ് (الرشيد)
 4. സാതിര്‍ (الساتر)
 5. സത്താര്‍ (الستار)
 6. ആരിഫ് (عارف)
 7. ഫാലിഖ് (الفالق)
 8. ഫര്‍ദ് (الفرد)
 9. ഫആല്‍ (الفعال)
 10. ഖദീം (القديم)
 11. ഖാഇം (القائم)
 12. കാമില്‍ – الكامل
 13. മാജിദ് – الماجد
 14. മുദബ്ബിര്‍ – المدبر
 15. മുറബ്ബി – المربي
 16. മഅബൂദ് – المعبود
 17. മുഗീസ് – المغيث
 18. മഖ്സൂദ് – المقصود
 19. മുന്‍ഇം – المنعم
 20. നാസ്വിര്‍ – الناصر
 21. നാഫിഅ – النافع
 22. നൂര്‍ – النور
 23. ഹാദി – الهادي
 24. വാജിദ് – الواجد
 25. വഹീദ് – الوحيد

– അബ്ദുല്‍ മുഹ്സിന്‍ ഐദീദ്, പൊന്നാനി

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

المَصْدَرُ: الإِنْبَاهُ إِلَى مَا لَيْسَ مِنْ أَسْمَاءِ اللَّهِ لِلشَّيْخِ صَالِحِ بْنِ عَبْدِ اللَّهِ العُصَيْمِيِّ

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment