അഖീഖയായി അറുക്കുന്ന മൃഗത്തെ തിരഞ്ഞെടുക്കുമ്പോള്‍ ഉദ്വ്ഹിയ്യത്തിന് ശ്രദ്ധിക്കാറുള്ളതു പോലെ തന്നെ ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് മൃഗത്തിന്റെ വയസ്സ്. ആടിനെയാണ് അറുക്കുന്നതെങ്കില്‍ അതിന് ഒരു വയസ്സ് തികഞ്ഞിരിക്കണം. പോത്താണെങ്കില്‍ രണ്ട് വയസ്സും ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സും തികഞ്ഞിരിക്കണം. ഈ വയസ്സില്‍ താഴെയുള്ളവ അറുക്കാന്‍ പാടില്ല. അതോടൊപ്പം പൊതുവെ ന്യൂനതയായി പരിഗണിക്കപ്പെടുന്ന എന്തെങ്കിലും കുഴപ്പങ്ങള്‍ മൃഗത്തിനു ഉണ്ടോ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ചിലത് താഴെ പറയാം.

ഒന്ന്: കണ്ണ് കാണാത്തവ. രണ്ട്: കണ്ണിന്റെ കാഴ്ചക്ക് പ്രകടമായ പ്രശ്നമുള്ളവ. കണ്ണ് ഉള്ളിലേക്ക് പോയതോ, വല്ലാതെ പുറത്തേക്ക് ഉന്തി നില്‍ക്കുന്നതോ, കണ്ണ് വെളുത്തു പോയതോ ആയവ ഉദാഹരണങ്ങള്‍. മൂന്ന്: രോഗം പ്രകടമായി കാണുന്നവ. കടുത്ത പനിയോ, ആഴത്തിലുള്ള മുറിവോ ബാധിച്ചവ ഉദാഹരണം. നാല്: വ്യക്തമായ മുടന്തുള്ളവ. കാലിനു ഒടിവോ വ്യക്തമായ നീളക്കുറവോ കൂടുതലോ ഉള്ളവ ഉദാഹരണം. അഞ്ച്: ഗുരുതരമായ അപകടം ബാധിച്ചവ. ഉദാഹരണത്തിന് ഉയരത്തില്‍ നിന്ന് വീണോ, വണ്ടിയിടിച്ചോ ശരീരത്തില്‍ വലിയ അപകടം സംഭവിച്ച മൃഗങ്ങള്‍. ആറു: കയ്യോ കാലോ മുറിഞ്ഞവ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • മോഴാ അഥവാ (കൊമ്പ് ഇല്ലാത്ത അട് ജന്മനാ ഇല്ലാത്ത അട് )അഖിക അറുക്കാൻ പറ്റുമോ…?

Leave a Comment