ഏതൊരു ബലി അറുക്കുമ്പോഴും ബിസ്മി ചൊല്ലുക എന്നത് ഒരിക്കലും ഒഴിച്ചു കൂടാന്‍ പാടില്ലാത്ത നിര്‍ബന്ധമായ നിബന്ധനയാണ്. ആരെങ്കിലും ബോധപൂര്‍വ്വം ബിസ്മി ചൊല്ലുന്നത് ഉപേക്ഷിച്ചാല്‍ അത് കഴിക്കുന്നത് അനുവദനീയമാകില്ല. അതോടൊപ്പം താഴെ കൊടുത്ത -നബി -ﷺ- അഖീഖ അറുക്കുമ്പോള്‍ ചൊല്ലാറുണ്ടായിരുന്ന- ഈ ദിക്ര്‍ ചൊല്ലാവുന്നതാണ്.

«بِسْمِ اللَّهِ وَاللَّهُ أَكْبَرُ، اللَّهُمَّ هَذَا مِنْكَ وَلَكَ، هَذِهِ عَقِيقَةُ فُلَانِ بْنِ فُلَانٍ»

“ബിസ്മില്ലാഹ്! വല്ലാഹു അക്ബര്‍! അല്ലാഹുവേ! ഇത് നിന്നില്‍ നിന്നാണ്. നിനക്ക് വേണ്ടിയാണ്. ഇത് ഇന്ന വ്യക്തിയുടെ മകനായ ഇന്ന വ്യക്തിയുടെ അഖീഖയാണ്.” (അബൂദാവൂദ്: 2810, അല്‍ബാനി സ്വഹീഹ് എന്ന് അഭിപ്രായപ്പെട്ടു.) [ഇന്നവ്യക്തി എന്നതിന് പകരം കുട്ടിയുടെയും പിതാവിന്റെയും പേര് പറയുക. ഉദാഹരണത്തിന്; ഇബ്രാഹീം ബ്നു മുഹമ്മദ്‌ (മുഹമ്മദിന്റെ മകന്‍ ഇബ്രാഹീം)

ഇന്ന ആള്‍ക്ക് വേണ്ടി അറുക്കുന്ന അഖീഖയാണ് ഇതെന്ന് ഒരാള്‍ നാവ് കൊണ്ട് പറഞ്ഞില്ലെങ്കിലും -മനസ്സില്‍ നിയ്യത്ത് ഉണ്ടായാലും- മതിയാകുന്നതാണ്. ഇന്‍ഷാ അല്ലാഹ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment