ആരുടെയെങ്കിലും പിതാവ് മകന് വേണ്ടി അഖീഖ അറുത്തിട്ടില്ലെങ്കില്‍ അയാള്‍ക്ക് സ്വയം തന്നെ തനിക്ക് വേണ്ടിയുള്ള അഖീഖ അറുക്കാവുന്നതാണ്. കാരണം അഖീഖ അറുക്കുക എന്നത് വളരെ പ്രബലമായ സുന്നത്താണ്. പിതാവ് ഉപേക്ഷിച്ചാലും സ്വയം തനിക്ക് വേണ്ടി ഏത് ദിവസവും അഖീഖ അറുക്കാം. ജനിച്ച ഏഴാമത്തെ ദിവസം തന്നെ അറുക്കുക എന്നത് സുന്നത്ത് മാത്രമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് സ്വന്തത്തിനു വേണ്ടിയുള്ള അഖീഖ അറുക്കാവുന്നതാണ്.

« كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى »

നബി -ﷺ- പറഞ്ഞു: “എല്ലാ കുട്ടിയും അവന്റെ അഖീഖ പണയത്തിലായാണ്. അവന് വേണ്ടി ഏഴാം ദിവസം അത് അറുക്കപ്പെടണം.” (അബൂദാവൂദ്: 2840) ആരാണ് അറുക്കേണ്ടത് എന്ന കാര്യം പ്രത്യേകം ക്ലിപ്തപ്പെടുത്താതെ അറുക്കപ്പെടണം എന്നു പറഞ്ഞതില്‍ നിന്ന് കുട്ടിയുമായി ബന്ധമുള്ള കുടുംബക്കാര്‍ക്ക് ആര്‍ക്കും അറുക്കാം എന്ന് മനസ്സിലാക്കാം. (മജ്മൂഉ ഫതാവ ഇബ്നി ബാസ്: 26/266) എന്നാല്‍ അഖീഖ അറുക്കല്‍ കുട്ടിയുടെ മേല്‍ പിതാവിനുള്ള ബാധ്യതയായതിനാല്‍ മക്കള്‍ സ്വന്തത്തിനു വേണ്ടി അറുക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരും ഉണ്ട്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment