അഖീഖ അറുക്കാന്‍ ഏറ്റവും നല്ലത് കുട്ടി ജനിച്ച ഏഴാം നാളാണ്. അതാണ്‌ നബി -ﷺ- യുടെ സുന്നത്ത്. ഏഴാമത്തെ ദിവസത്തിനു മുന്‍പോ ശേഷമോ അറുത്താല്‍ തെറ്റില്ല; അത് അനുവദനീയമാണ്. കുട്ടി ജനിക്കുന്നത് രാത്രിയിലാണെങ്കില്‍ അത് ദിവസമായി കൂട്ടുകയില്ല. മറിച്ച് തൊട്ടടുത്ത പകല്‍ മുതലാണ്‌ ദിവസം എണ്ണിത്തുടങ്ങേണ്ടത്. എന്നാല്‍ പകലിലാണ് കുട്ടി ജനിച്ചത് എങ്കില്‍ അത് ദിവസത്തില്‍ കൂട്ടുകയും ചെയ്യും.

ആര്‍ക്കെങ്കിലും ഏഴാമത്തെ ദിവസം അറുക്കാന്‍ കഴിയാതെ പോയാല്‍ പിന്നെ ഏതു ദിവസവും അഖീഖ അറുക്കാന്‍ തിരഞ്ഞെടുക്കാം. ഏഴു കഴിഞ്ഞാല്‍ പിന്നീട് പ്രത്യേകിച്ച് ഏതെങ്കിലും ദിവസത്തിന് പരിഗണന നല്‍കുന്നത് ഹദീസില്‍ സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ സ്വഹാബികളില്‍ ചിലര്‍ കുട്ടി ജനിച്ചതിന്റെ ഏഴിന് അറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പതിനാലിനോ ഇരുപത്തി ഒന്നിനോ അറുക്കുന്നത് നല്ലതായി കണ്ടിരുന്നു എന്ന് ചില അഥറുകളില്‍ വന്നിട്ടുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment