നോമ്പ്

നോമ്പ് പ്രയാസമുണ്ടാക്കാത്ത രോഗമുണ്ട്; എന്തു ചെയ്യണം?

നോമ്പ് നോല്‍ക്കുക എന്നത് കൊണ്ട് ഒരു പ്രയാസവും സൃഷ്ടിക്കാത്ത, ശരീരത്തിന് ഉപദ്രവവും ചെയ്യാത്ത രോഗങ്ങള്‍ ബാധിച്ചവര്‍ നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം നോമ്പ് ഒഴിവാക്കാവുന്ന ഒരു ഒഴിവു കഴിവും അവര്‍ക്കില്ല. ഉദാഹരണത്തിന്; ചെറിയ ജലദോഷമോ, ശരീരത്തിലെ ഏതെങ്കിലും അവയവത്തില്‍ സംഭവിക്കുന്ന ചെറിയ വേദനയോ, പല്ലു വേദനയോ മറ്റോ. ഇത്തരം രോഗങ്ങള്‍ ഉള്ള സന്ദര്‍ഭത്തില്‍ നോമ്പ് അനുഷ്ഠിക്കുക എന്നത് പൊതുവേ ഒരു പ്രയാസവും ഉണ്ടാക്കുകയില്ല. അതിനാല്‍ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ്‌. നാല് മദ്ഹബുകളുടെയും അഭിപ്രായം ഇപ്രകാരം തന്നെയാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: