സ്വന്തം നാട്ടിന് പുറത്തുള്ള ദരിദ്രര്‍ക്ക് ഒരാള്‍ ഫിത്വര്‍ സകാത്ത് നല്‍കിയാല്‍ അത് സ്വീകാര്യം തന്നെയാണ്. ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- ഈ വിഷയം ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞു: “അതില്‍ തെറ്റില്ല. പണ്ഡിതന്മാര്‍ക്ക് രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അങ്ങനെ നല്‍കുന്നത് ശരിയാകും എന്ന അഭിപ്രായം തന്നെയാണ് ശരിയായി മനസ്സിലാകുന്നത്. ഇന്‍ഷാ അല്ലാഹ്. എന്നാല്‍ നിന്റെ നാട്ടിലുള്ള ദരിദ്രര്‍ക്ക് തന്നെ നല്‍കലാണ് കൂടുതല്‍ ശ്രേഷ്ടവും സൂക്ഷ്മവും.” (മജ്മൂഉല്‍ ഫതാവ: 14/214)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment